Travel Life: യാത്രയില്‍ നിന്ന് വരുമാനം, ഈ വിനോദ യാത്രയില്‍ വിശ്രമമില്ലെന്ന് ദമ്പതികള്‍

First Published | Feb 11, 2022, 2:19 PM IST

നാല് വര്‍ഷമായി സൌജന്യമായി ലോകം ചുറ്റുകയാണവര്‍. ബ്ലോഗിലും ഇന്‍സ്റ്റാഗ്രാം പേജിലും സജീവം. ഏങ്കിലും നന്നായിട്ടൊന്ന് അവധിക്കാലം ആഘോഷിക്കാന്‍ പറ്റുന്നില്ലെന്നാണ്  നിക്ക് നൂർസിക്ക് (Nick Noorcijk), ഹന്ന സ്പെൽറ്റ് ( Hannah Spelt) എന്നീ ദമ്പതിമാര്‍ പറയുന്നത്. നെതർലാൻഡ് സ്വദേശികളാണ് ഇരുവരും.  ഇന്‍സ്റ്റോഗ്രാമിലെ അറിയപ്പെടുന്ന സഞ്ചാരികളായ ദമ്പതികള്‍. . ഇൻസ്റ്റാഗ്രാമിൽ 265,000-ലധികം ആരാധകരുള്ള ഇരുവരും  നാല് വര്‍ഷമായി സൌജന്യമായാണ് ലോകം ചുറ്റുന്നത്.  ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, സെൻട്രൽ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ ഇരുവരുടെയും ചിത്രങ്ങള്‍ക്ക് നിരവധി പേരാണ് ആരാധകരായുള്ളത്. എന്നാല്‍, ആരാധകര്‍ കരുതുംപോലെ അത്ര രസകരമായ അവധിക്കാലമൊന്നുമല്ല ഈ യാത്രകളെന്നാണ് ഇരുവരും പറയുന്നത്. 

യാത്രയോടൊപ്പം ജോലി ചെയ്താണ് ജീവിക്കുന്നത്. അതിനാല്‍ തന്നെ ഇത് വെറുമൊരു യാത്രയല്ലെന്ന് ഹന്ന ഉറപ്പിച്ച് പറയുന്നു. എത്ര സുന്ദരമായ സ്ഥലത്താണെങ്കിലും എല്ലാ ദിവസവും 9 മുതല്‍ 5 മണി വരെ തങ്ങള്‍ ജോലി ചെയ്യുകയാണെന്നും ഹന്ന പറയുന്നു. 

തങ്ങളുടെ തെക്ക് കിഴക്കന്‍ യാത്രയോടനുബന്ധിച്ചാണ് ഒരു ഗോപ്രോ (GoPro) വാങ്ങുന്നത്. അതും വില കുറച്ച് കിട്ടാനായി ലേലത്തിലാണ് പിടിച്ചത്. ഇപ്പോള്‍ കോളംബോയിലുള്ള സഞ്ചാരികള്‍ പറയുന്നു. 

Latest Videos


പുതിയൊരു ക്യാമറ വാങ്ങാൻ ഞങ്ങളുടെ പക്കൽ ആവശ്യത്തിന് പണമില്ലാത്തത് ഒരു ഭാഗ്യമായാണ് ഞങ്ങൾ കരുതുന്നത്. തങ്ങളുടെ യാത്രവഴികളിലെ ഫോട്ടോകളെല്ലാം ഇൻസ്റ്റാഗ്രാമിലുണ്ടെന്നും അവര്‍ പറയുന്നു. 

യാത്ര തുടങ്ങി നാല് മാസത്തിന് ശേഷമാണ് ഗോപ്രോ തെരഞ്ഞെടുത്തത്. കാരണം, അപ്പോഴാണ് ഈ ജീവിതശൈലി തുടരാമെന്ന് തങ്ങള്‍ തീരുമാനിച്ചതെന്നും ഹന്ന സ്പെൽറ്റ് കൂട്ടിചേര്‍ത്തു. ഇന്‍സ്റ്റാഗ്രമിലെ സുഹൃത്തുക്കള്‍ തങ്ങളോട് നിരന്തരം ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്. ഈ പരസ്പര സംവാദത്തില്‍ നിന്നാണ് തങ്ങളുടെ യാത്രകള്‍ ആരംഭിക്കുന്നതും. 

എല്ലാ യാത്രകളെ കുറിച്ചുമുള്ള ഇത്തരം ചോദ്യോത്തരങ്ങളില്‍ ഒരോ മറുപടി നിരവധി പേര്‍ക്ക് നല്‍കേണ്ടിവരുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാനായി ഞങ്ങള്‍, തങ്ങളുടെ യാത്രാനുഭവങ്ങളെഴുതാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് ഒരു ട്രാവല്‍ ബ്ലോഗിന് വഴിയൊരുങ്ങിയെന്നും നിക്ക് വിശദീകരിക്കുന്നു. 

അങ്ങനെ എഴുതിയ കുറിപ്പുകളും ചിത്രങ്ങളും ഇന്‍സ്റ്റാഗ്രാമിലും  പിന്‍റെറെസ്റ്റിലും (Pinterest) പ്രസിദ്ധീകരിച്ചു. ഇതിന് നല്ല സ്വീകാര്യത കിട്ടിയപ്പോള്‍ ഗൂഗിള്‍ ഞങ്ങളെ ട്രാവല്‍ ബ്ലോഗര്‍മാരായി തെര‍ഞ്ഞെടുത്തു. അതിന് ശേഷം കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് തങ്ങള്‍ വളരെ പതുക്കെയാണെങ്കിലും വളരുകയായിരുന്നു നിക്ക് കൂട്ടിചേര്‍ത്തു. 

ഇപ്പോള്‍ ലോകസഞ്ചാരം നടത്തുന്നതിനൊപ്പം തന്നെ ഞങ്ങള്‍ക്കിരുവര്‍ക്കും ജീവിക്കാനുള്ളത് കണ്ടെത്താന്‍ കഴിയുന്നു. ജീവിക്കാനുള്ള പണം പ്രധാനമായും  ഞങ്ങളുടെ ബ്ലോഗിലൂടെയാണ് വരുന്നത്.

ഓരോ ലേഖനത്തിനിടെയിലും പരസ്യത്തിനുള്ള സ്ഥലം കണ്ടെത്താന്‍ കഴിയുന്നു. അതുകൊണ്ട് തന്നെ ഞങ്ങളുടെ കുറിപ്പികള്‍ ധാരാളം ആളുകള്‍ വായിക്കുമ്പോള്‍ ഞങ്ങള്‍ക്ക് അതില്‍ നിന്ന് ചെറിയൊരു തുക ലഭിക്കുന്നുവെന്ന് ഹന്ന പറയുന്നു. 

കൂടാതെ ഞങ്ങളുടെ വെബ്സൈറ്റ് വഴി ആളുകള്‍ക്ക് ഹോട്ടലുകളും മറ്റും ബുക്ക് ചെയ്യാം. ഇതുവഴിയും ചെറിയൊരു തുക വരുമാനമായി ലഭിക്കുന്നു. അതോടൊപ്പം വിവിധ ടൂറിസം ബോര്‍ഡുകളുമായും സഹകരിക്കുന്നുണ്ട്.

തങ്ങളുടെ ഡിജിറ്റല്‍ ഉത്പന്നങ്ങളുടെ വില്‍പ്പനയും നടക്കുന്നു. അങ്ങനെ മാസത്തില്‍ ചെറിയൊരു തുക വരുമാനമായി ലഭിക്കുന്നുവെന്ന് ഇരുവരും പറയുന്നു.

കഴിഞ്ഞ വർഷം കൊവിഡ് വ്യാപന സമയത്ത് ഞങ്ങള്‍ക്ക് യൂറോപ്പില്‍ ഏറെക്കാലം തങ്ങേണ്ടിവന്നു. ഈ സമയം ഞങ്ങൾ ഫ്രാൻസ്, മാൾട്ട, തുടങ്ങിയ ചില ടൂറിസം ബോർഡുകളുമായി സഹകരിച്ച് പ്രവർത്തിച്ചു. അതുകൊണ്ട് വരുമാനത്തിന് വലിയ പ്രയാസം നേരിട്ടില്ലെന്നും ഇരുവരും കൂട്ടിച്ചേര്‍ക്കുന്നു. 

മറ്റുള്ളവര്‍ നോക്കുമ്പോള്‍ ഞങ്ങളിരുവരും അവധി ആഘോഷിച്ച് ടൂറിസ്റ്റ് പ്രദേശങ്ങളില്‍ നിന്ന് ടൂറിസ്റ്റ് പ്രദേശങ്ങളിലേക്ക് യാത്രയാണ്. എന്നാല്‍, ഇത് അവധി ആഘോഷിച്ചുള്ള യാത്രയല്ലെന്ന് ഇരുവരും വ്യക്തമാക്കുന്നു. കാരണം, ജോലി ചെയ്താല്‍ മാത്രമേ വരുമാനം നിലനിര്‍ത്താന്‍ പറ്റൂ. അതിനായി ഒരു ദിവസം കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ജോലി ചെയ്യണം. 

അതായത്, ഈ യാത്രയില്‍ നിന്ന് ഒഴിഞ്ഞ് ഒരു ദിവസം അവധിയെടുത്ത് ആഘോഷിക്കാമെന്ന് കരുതിയാല്‍ നടക്കില്ലെന്ന് തന്നെ. എന്നാല്‍, കൊവിഡ് വ്യാപനം ശക്തമായ സമയത്ത് തങ്ങള്‍ക്ക് അവധിക്കാലം ആഘോഷിക്കാന്‍ പറ്റിയെന്നും ഇരുവരും കൂട്ടിചേര്‍ത്തു. 

ആ സമയത്ത് ഇറ്റലിയിലായിരുന്നു. അവിടെ അതിശക്തമായ രീതിയിലാണ് കൊവിഡ് വ്യാപിച്ചത്. അത് കാരണം ഇറ്റലിയിലെ സുഹൃത്തുക്കളുടെ കൂടെ വെറുതെ അവധിക്കാലമാഘോഷിക്കാന്‍ പറ്റി. കാരണം, അപ്പോള്‍ അവിടെ മറ്റൊന്നും ചെയ്യാനില്ലായിരുന്നുവെന്നും ഇരുവരും കൂട്ടിച്ചേര്‍ക്കുന്നു. 

undefined
click me!