Lifestyle
മുട്ട കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം:
മുട്ടയുടെ വെള്ള നന്നായി പതപ്പിച്ചെടുത്തതിന് ശേഷം അതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേനും ഓട്‌സും ചേർത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകാം.
മുട്ടയുടെ വെള്ള നന്നായി പതപ്പിച്ചെടുത്തതിന് ശേഷം ഇവ മുഖത്ത് പുരട്ടുന്നത് മുഖത്തെ കുഴികളെ അടയ്ക്കാനും ചുളിവുകള്‍ അകറ്റാനും സഹായിക്കും.
മുട്ടയുടെ വെള്ളയിലേയ്ക്ക് ഒരു ടീസ്പൂണ്‍ ഓറഞ്ച് നീരും അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകാം.
മുട്ടയുടെ മഞ്ഞയിലേയ്ക്ക് തേനും ഒലീവ് ഓയിലും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.
ഒരു മുട്ടയുടെ വെള്ളയും പകുതി പഴവും ഒരു ടീസ്പൂൺ നാരങ്ങാ നീരും അര ടീസ്പൂണ്‍ തേനും ചേർത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം.
ഒരു മുട്ടയുടെ വെള്ള, ഒരു ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ നന്നായി മിക്‌സ് ചെയ്യുക. ശേഷം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം.
അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക.