യൂട്ടാ മരുഭൂമിയിലെ ചുവന്ന പാറകള്‍ക്കിടയില്‍ 12 ഉയരമുള്ള ലോഹഘടന ; ഉറവിടമറിയാതെ ലോകം

First Published | Nov 28, 2020, 4:12 PM IST

മേരിക്കയിലെ യൂട്ടാ മരുഭൂമിയില്‍ തിളങ്ങുന്ന ഒരു ഏകശിലയായൊരു ലോഹഘടന കണ്ടെത്തിയതായി നവംബര്‍ 18 നാണ് യൂട്ടയിലെ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. പക്ഷേ എവിടെയാണ് ലോഹ ഘടന കണ്ടെത്തിയതെന്ന് വെളിപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. പക്ഷേ 48 മണിക്കൂറിനുള്ളില്‍ സഞ്ചാരികള്‍ ലോഹഘടന കണ്ടെത്തി. ഇപ്പോള്‍ ലോഹഘടന കണ്ടെത്തിയ റെഡ് റോക്ക് പാറയിടുക്കുകളിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷേ ഇന്നും എവിടെ നിന്ന് , ഏങ്ങനെ ഈ ലോഹഘടന ഇവിടെ എത്തിയെന്നത് അജ്ഞാതമായി നിലനില്‍ക്കുന്നു. 

യൂട്ടാ മരുഭൂമിയിലെ കന്നുകാലികളുടെയും ആടുകളുടെയും ഹെലികോപ്റ്റർ സർവേയിൽ പങ്കെടുത്ത ഉദ്യോഗസ്ഥരാണ് മരുഭൂമിയിലെ ചുവന്ന് പാറകള്‍ക്കിടയില്‍‌ നിഗൂഡവും ത്രികോണാകൃതിയിലുള്ളതുമായ ഏകശില കണ്ടെത്തിയതായി ആദ്യം അറിയിച്ചത്.
undefined
എങ്ങനെ ഇത്തരമൊരു വസ്തു അവിടെയെത്തിയെന്ന് അറിയാത്തതിനാല്‍ ഇത് എവിടെയാണെന്ന് പറയാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല.
undefined

Latest Videos


undefined
എന്നാല്‍, ഉദ്യോഗസ്ഥരെ ആശ്ചര്യപ്പെടുത്തി ആദ്യ സന്ദര്‍ശകന്‍ 48 മണിക്കൂറിനുള്ളില്‍ അവിടെയെത്തി. ഇന്ന് ചുവന്ന പാറകള്‍ക്കിടയിലെ ഏകശിലകാണാന്‍ സഞ്ചാരികളുടെ നിലക്കാത്ത ഒഴുക്കാണ്. പക്ഷേ, അപ്പോഴും ആര് ഏങ്ങനെ അതവിടെ കൊണ്ടു വച്ചു എന്നത് മാത്രം അജ്ഞാതമായിരിക്കുന്നു.
undefined
ഈ ലോഹത്തിന് സമാനമായൊരെണ്ണം ഇരുപത് വര്‍ഷം മുമ്പ് 2001 ല്‍ സിയാറ്റിനില്‍ കണ്ടെത്തിയിരുന്നു. '2001 സ്പേസ് ഓഡിറ്റി' എന്ന് വിളിക്കപ്പെടുന്ന ഈ ഘടന 2001 ജനുവരി 1 ന് സിയാറ്റിലിലെ മാഗ്നൂസൺ പാർക്കിലാണ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ യൂട്ടാ മരുഭൂമിയില്‍ കണ്ടെത്തിയ വസ്തുവിൽ നിന്ന് ആകൃതിയില്‍ അത് വ്യത്യസ്തമായിരുന്നു.
undefined
undefined
2015 മുതല്‍ 2016 ഓക്ടോബര്‍ വരെയുള്ള ഗൂഗിള്‍ എര്‍ത്ത് ഇമേജുകളില്‍ ഈ ലോഹസ്തൂപം ഉണ്ടായിരുന്നില്ലെന്ന് പിന്നീട് കണ്ടെത്തി. പക്ഷേ അപ്പോഴും ആര് എപ്പോള്‍ എങ്ങനെ ഈ 12 അടിയുള്ള ലോഹ സ്തൂപം ഇവിടെ കൊണ്ടു വച്ചു എന്നത് മാത്രം അജ്ഞാതമായി നില്‍ക്കുന്നു.
undefined
അമേരിക്കയില്‍ കലാസൃഷ്ടികൾ വിദൂര സ്ഥലങ്ങളിൽ സ്ഥാപിക്കുന്നത് അസാധാരണമായ ഒന്നല്ല. ശില്പങ്ങളായോ, അല്ലെങ്കിൽ ഭൌമകലാ സൃഷ്ടികളായോ ആണ് അവ സ്ഥാപിക്കപ്പെടുക.
undefined
മിക്കവാറും അജ്ഞാതമായ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന ഇത്തരം ശില്പങ്ങള്‍ അവിചാരിതമായി കണ്ടെത്തുന്നത് മുതല്‍ സന്ദര്‍ശകര്‍ അത് തേടിപ്പിടിച്ച് പോകുന്നത് വരെ കലാരൂപത്തിന്‍റെ ഭാഗമായാണ് കണക്കാക്കുന്നത്.
undefined
വാൾട്ടർ ഡി മരിയയുടെ മിന്നൽ പ്രദേശം ഇത്തരത്തില്‍ പ്രശസ്തമായ ഒന്നാണ്. ഡോട്ട്‌ഡോർ പൊതു ശില്പങ്ങൾ സൃഷ്ടിക്കുന്ന ബ്രിട്ടീഷ് ആർട്ടിസ്റ്റ് ആൻഡി മെറിറ്റ് യൂട്ടയിലെ ശില്പത്തെ കുറിച്ച് പറഞ്ഞത് ഒന്നുകിൽ ഒരു കലാകാരൻ അല്ലെങ്കിൽ 2001 -ലെ ഫാന്‍റസികള്‍ കേട്ട ഒരു ധനികന്‍റെ പണിയാകുമെന്നായിരുന്നു.
undefined
1968ലാണ് ആർതർ സി ക്ലാർക്കിന്‍റെ വിഖ്യാത ചലചിത്രം '2001 : എ സ്പേസ് ഒഡീസി ഇറങ്ങുന്നത്. പിന്നീട് ഈ സിനിമയെ അടിസ്ഥാനമാക്കി നിരവധി നിര്‍മ്മിതികള്‍ ഉയര്‍ന്നുവന്നു. പലതും അജ്ഞാതരായ കലാകാരന്മാരുടേതായിരുന്നു.
undefined
undefined
"പ്ലാങ്ക്" ശില്പങ്ങൾക്ക് പേരുകേട്ട ജോൺ മക്‍ക്രാക്കൻ ഇത്തരത്തിലുള്ള ശില്പങ്ങള്‍ നിര്‍മ്മിച്ച് പൊതുസ്ഥലങ്ങളില്‍ വച്ചിരുന്ന ഒരാളായിരുന്നു. എന്നാല്‍ ഇദ്ദേഹം 2011 ല്‍ അന്തരിച്ചു. അദ്ദേഹത്തിന്‍റെ ഗ്യാലറിസ്റ്റ് ഡേവിഡ് സ്വിര്‍വര്‍ ചുവന്ന പാറകള്‍ക്കിടയിലെ കലാരൂപം തങ്ങളുടെതാണെന്ന് പറഞ്ഞെങ്കിലും പിന്നീട് പ്രസ്ഥാവന പിന്‍വലിച്ചു.
undefined
ചിലര്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇത് മറ്റൊരു കലാകാരിയായ പെറ്റീഷ്യ ലെ ഫോൺ‌ഹോക്കിന്‍റെ ശില്പമാകാമെന്ന് പറയുന്നു. അവര്‍ യൂട്ടാ മരുഭൂമിയില്‍ രഹസ്യമായി താമസിക്കുകയും ടോട്ടെമിക് ശില്പങ്ങൾ സ്ഥാപിക്കുകയും ചെയ്തതായി അവകാശപ്പെട്ടു. എന്നാല്‍ ഇതിനും ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
undefined
ഇതിനിടെ കോവിഡ് -19 പകർച്ചവ്യാധിയാൽ ലോകം പിടിമുറുക്കിയ ഈ പ്രക്ഷുബ്ധമായ കാലത്ത് കണ്ടെത്തിയ സ്തൂപം അത്ര നല്ല ലക്ഷണമല്ലെന്നുള്ള വാദവും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു.
undefined
അമേരിക്കയിലെ ആർട്ടിസ്റ്റായ കാലെബ് ഷാബറും സംഘവും സിയാറ്റിലിന് ചുറ്റും ലോഹ നിര്‍മ്മിതികളുടെ നിരവധി ചെറിയ പതിപ്പുകള്‍ 2001 ല്‍ സ്ഥാപിച്ചിരുന്നു.
undefined
ജനുവരി 3 ന് ഒരു തുമ്പും കൂടാതെ ആ ലോഹനിര്‍മ്മിതി അപ്രത്യക്ഷമായി, അത് സ്ഥാപിക്കാനായി ഉപയോഗിച്ച ഒരു കോൺക്രീറ്റ് തറ മാത്രം അവശേഷിച്ചു. അതിന്റെ സ്ഥാനത്ത് തണ്ട് രണ്ട് കഷണങ്ങളായി മുറിച്ച് വച്ച ഒരു ചുവന്ന റോസാപ്പൂവ് മാത്രമാണ് ഉണ്ടായിരുന്നത്.
undefined
ഒരാൾക്ക് മാത്രം ഇത് ചെയ്യാൻ കഴിയില്ല. ഇതിനെ കുറച്ച് അറിയാവുന്ന് ഒരു കൂട്ടം ആളുകൾ നമ്മുക്കിടയില്‍ തന്നെ കാണും എന്നായിരുന്നു യൂട്ടാ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഫൈൻ ആർട്ടിലെ വെൻഡി വിഷർ പറഞ്ഞത്.മിക്ക കലാകാരന്മാർക്കും അവർ ചെയ്യുന്ന കാര്യങ്ങൾക്ക് എന്തെങ്കിലും അംഗീകാരം വേണം. അതിന്‍‌റെ ഭാഗമായി നിഗൂഡതയും തമാശയും ഇത്തരം കാര്യങ്ങളില്‍ ഉൾക്കൊള്ളുന്നതായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
undefined
“സര്‍ക്കാര്‍ നിയന്ത്രിത പൊതുഭൂമിയിൽ അംഗീകാരമില്ലാതെ ഘടനകളോ കലകളോ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണ്, നിങ്ങൾ ഏത് ഗ്രഹത്തിൽ നിന്നുള്ളവരാണെങ്കിലും,”എന്നാണ് സംഭവത്തോട് പ്രതികരിക്കവേ തിങ്കളാഴ്ച യൂട്ടാ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
undefined
ലോഹസ്തൂപത്തിന് സമൂപത്തേക്ക് യാത്ര ചെയ്യാൻ ആരെയും പ്രോത്സാഹിപ്പിക്കുന്നില്ല. അത് അപകടകരമാണ്. എന്നാല്‍ പ്രദേശം പൊതുഭൂമിയായതിനാൽ ആരെയും തടയുന്നുമില്ല. ഇത് നീക്കം ചെയ്യാൻ ഇതുവരെയും ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് യൂട്ടാ പബ്ലിക് സേഫ്റ്റിയിലെ ഒരു പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ബിബിസിയോട് പറഞ്ഞു.
undefined
ഒരു അന്യഗ്രഹ ആക്രമണം മുതൽ അന്തരിച്ച കലാകാരന്‍റെ അറിയപ്പെടാത്ത സൃഷ്ടിയായി വരെ ഈ സ്തൂപത്തെ പറ്റി ഇപ്പോള്‍ നിരവധി കഥകളാണ്. അടുത്തുള്ള ന്യൂ മെക്സിക്കോയിൽ കുറച്ചുകാലം താമസിച്ചിരുന്ന ജോൺ മക്ക്രാക്കൻ എന്ന അമേരിക്കൻ കലാകാരന്‍റെ അവന്‍റ്-ഗാർഡ് കലയുമായി ഇതിന് സാമ്യമുണ്ടെന്ന് വാദവും ഉയര്‍ന്നു. എത്രയും പെട്ടെന്ന് ഇത് അടച്ച് മൂടുക. ഉള്ളില്‍ കൊറോണാ രോഗാണുവായിരിക്കും. എന്നായിരുന്നു ചിത്രത്തെ കുറിച്ചുള്ള ഒരു ഇൻസ്റ്റാഗ്രാം കുറിപ്പ്. എന്നാല്‍ ശില്പം ആദ്യം കണ്ട ഹെലിക്കോപ്റ്റര്‍ പൈലറ്റ് ബ്രെറ്റ് ഹച്ചിംഗ്സ് ഇത് ചില പുതിയ വേവ് ആർട്ടിസ്റ്റുകളുടെ സൃഷ്ടിയാണെന്നാണ് പറഞ്ഞത്.
undefined
click me!