വിവാഹത്തോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികൾ എല്ലാം മീര ആരംഭിച്ചു കഴിഞ്ഞു. ഇന്നലെ മുതൽ ആയിരുന്നു വിവാഹ ആഘോഷങ്ങൾ തുടങ്ങിയത്. മെഹന്ദിയായിരുന്നു ആദ്യം. ഇതിന്റെ ഫോട്ടോകളും വീഡിയോകളും മീര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
നടിമാരായ നസ്രിയ നസീം, ശ്രിന്ദ, ആന് അഗസ്റ്റിന്, സെലിബ്രിറ്റി മേക്കപ്പ് ആര്ട്ടിസ്റ്റുമായ ഉണ്ണി പി.എസ് , സജിത്ത് ആന്റ് സുജിത്ത് എന്നിവരും മെഹന്ദിയിൽ പങ്കെടുത്തു.
ഹൽദിയുടെ ചിത്രങ്ങളാണ് ഇന്ന് മീരാ നന്ദൻ ഷെയ്തത്. ഒപ്പം ശ്രീജുവും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പിന്നാലെ നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി രംഗത്ത് എത്തുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആണ് മീരാ നന്ദൻ വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. പിന്നാലെ ശ്രീജുവും ഒത്തുള്ള വിവാഹ നിശ്ചയ ഫോട്ടോകളും മീരാ നന്ദൻ പങ്കുവച്ചിരുന്നു.
ലണ്ടനിൽ ജനിച്ച് വളർന്ന ആളാണ് ശ്രീജു. ടെൻഷൻ ആയിട്ടുള്ള കാര്യങ്ങളെ വളരെ ഈസിയായി കൈകാര്യം ചെയ്യുന്ന ആളാണ് ശ്രീജുവെന്നും അതാണ് തന്നെ ആകർഷിച്ചതെന്നും മീരാ നന്ദൻ പറഞ്ഞിരുന്നു.
"ഞങ്ങളുടേത് പക്കാ അറേഞ്ച്ഡ് മാര്യേജ് ആണ്. ഞങ്ങളുടെ അമ്മമാരാണ് ആദ്യം സംസാരിച്ചത്. ശേഷമാണ് നമ്മൾക്ക് നമ്പർ തരുന്നതും സംസാരിക്കുന്നതും. ലണ്ടനിലേക്ക് പോകേണ്ടി വരുമല്ലോ എന്നത് കൊണ്ട് ആദ്യം എനിക്ക് താല്പര്യ കുറവ് ഉണ്ടായിരുന്നു. പിന്നീട് നമ്മൾ കണ്ടു. എന്റെ തീരുമാനങ്ങൾ പറഞ്ഞു. ദുബൈയിൽ നിന്നും മാറണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്. അതോടെയാണ് എനിക്ക് താല്പര്യമായത്. ഈസി ഗോയിങ് ആയിട്ടുള്ള ആളാണ് ശ്രീജു. ഞാൻ അങ്ങന ഒരാളല്ല. ടെൻഷൻ ആയിട്ടുള്ള കാര്യങ്ങൾ വളരെ കൂളായി അദ്ദേഹം എടുക്കാറുണ്ട്. അതാണ് എന്നെ ആകർഷിച്ചൊരു കാര്യം. ശരിയായ സമയത്ത് ഒരാളെ കിട്ടിയെന്നാണ് ഞാൻ വിശ്വസിക്കുന്നത്", എന്നാണ് മീര അന്ന് പറഞ്ഞത്.