അതീവ സുന്ദരിയായി അനിഖ സുരേന്ദ്രൻ; ശ്രദ്ധനേടി പുത്തൻ ഫോട്ടോഷൂട്ട്

First Published | Aug 18, 2022, 5:29 PM IST

ലയാള സിനിമയിൽ ബാലതാരമായി എത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് അനിഖ സുരേന്ദ്രൻ. മലയാളത്തിലാണ് സിനിമാ അരങ്ങേറ്റമെങ്കിലും തെന്നിന്ത്യൻ സിനിമാലോകത്ത് ഒന്നടങ്കം ആരാധകരെ സ്വന്തമാക്കാൻ അനിഖയ്ക്ക് ഇതിനോടകം സാധിച്ചു കഴിഞ്ഞു.  മമ്മൂട്ടി, അജിത്, നയൻ‌താര, തുടങ്ങിയ താരങ്ങൾക്കൊപ്പം മകളായി അഭിനയിച്ച്  താരം കയ്യടി നേടി. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്‍റെ പുത്തൻ ഫോട്ടോ ഷൂട്ടുകളും വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നിമിഷ നേരം കൊണ്ടാണ് ഇവ വാൈറലാകുന്നത്. ഇപ്പോഴിതാ അനിഖ ആദ്യമായി നായികയാകുന്ന 'ഓഹ് മൈ ഡാർലിം​ഗ്' എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങ് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. 

കഴിഞ്ഞ ദിവസമായിരുന്നു ഓഹ് മൈ ഡാർലിങ്ങിന്റെ പൂജ ചടങ്ങുകൾ നടന്നത്. വെള്ളനിറത്തിലുള്ള കസവ് പാവാടയും ചോളി ബ്ലൈസും ധരിച്ച് അതീവ സുന്ദരിയായാണ് അനിഖ ചടങ്ങിന് എത്തിയത്. ഇതിന്റെ ചിത്രങ്ങൾ അനിഖ ഇൻസ്റ്റാ​ഗ്രാമിലും പങ്കുവച്ചിട്ടുണ്ട്. 'സുന്ദരി കുട്ടി, ഒരു രക്ഷയും ഇല്ല, സോ ബ്യൂട്ടിഫുൾ' എന്നൊക്കെയാണ് ചിത്രങ്ങൾക്ക് താഴെ വന്നിരിക്കുന്ന കമന്റുകൾ. 

ആൽഫ്രഡ്‌ ഡി. സാമുവൽ ആണ് ഓഹ് മൈ ഡാർലിം​ഗ് സംവിധാനം ചെയ്യുന്നത്. ആഷ് ട്രീ വെഞ്ച്വേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠ ആണ് നിർമ്മാണം. മെൽവിൻ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ളൈ, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ൻ ഡേവിസ്, ഫുക്രു, ഋതു, സോഹൻ സീനുലാൽ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ജിനീഷ് കെ ജോയ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വിജീഷ് പിള്ള ക്രിയേറ്റീവ് ഡയറക്ടറായി പ്രവർത്തിക്കുന്നു.


17 ഓളം സിനിമകളാണ് അനിഖ ഇതുവരെ അഭിനയിച്ചിരിക്കുന്നക്. മിക്ക ചിത്രങ്ങളിലും ബാലതാരമായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടത്. 2010 ൽ ‘കഥ തുടരുന്നു’ എന്ന മലയാള സിനിമയിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടായിരുന്നു തുടക്കം.  2013-ൽ 5 സുന്ദരികൾ എന്ന മലയാള ചിത്രത്തിൽ സേതുലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു. 

പിന്നീട് ഒട്ടനേകം ഹിറ്റ് ചിത്രങ്ങളിൽ അനിഖ ഭാഗഭാക്കായി. തമിഴിലെ യെന്നൈ അറിന്താൽ, വിശ്വാസം എന്നീ സിനിമകളിലൂടെ തെന്നിന്ത്യയിലാകെ ശ്രദ്ധിക്കപ്പെട്ടു. സോഷ്യൽ മീഡിയയിൽ സജീവമായ താരം ആരാധകരോട് സംവദിക്കാറുമുണ്ട്.

അതേസമയം, ഗൗതം വാസുദേവ് മേനോൻ വീണ്ടും മലയാളത്തിൽ എത്തുന്ന ലവ്‍ഫുള്ളി യുവേഴ്‍സ് വേദ' എന്ന ചിത്രത്തിൽ അനിഖ അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ വർഷമാണ് ഈ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. എന്നാൽ പിന്നീട് സിനിമയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. പ്രഘേഷ് സുകുമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Latest Videos

click me!