പൊട്ടിത്തെറികളിലൂടെ ഒരു ദ്വീപ് ഉയരുന്നു; ഭൂമിയിലെ അത്ഭുതമായി കടലിലെ അഗ്നിപര്‍വ്വതം

First Published | Jul 8, 2020, 4:29 PM IST

ടോക്കിയോ: പസഫിക് സമുദ്രത്തിലെ ഈ അഗ്‌നിപര്‍വ്വത ദ്വീപ് വലിയതോതില്‍ വളരുകയാണ്. ഒരു മാസത്തിനുള്ളില്‍ 500 അടിയാണ് വെള്ളത്തിനു മുകളിലേക്ക് ഇത് ഉയര്‍ന്നു വന്നത്. ജപ്പാനില്‍ നിന്ന് 600 മൈല്‍ തെക്കായി പസഫിക്ക് സമുദ്രത്തിലാണ് ഇതിന്റെ സ്ഥാനം. 1970 കളില്‍ ആദ്യമായി കടലില്‍ നിന്ന് ഉയര്‍ന്നുവന്ന നിഷിനോഷിമ എന്ന പേരോടു കൂടിയ ഈ ദ്വീപ് കഴിഞ്ഞ ജൂണ്‍ 19 മുതല്‍ ജൂലൈ 3 വരെ 500 അടി കൂടിയാണ് വികസിച്ചതെന്നു ഭൗമശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നു. ഇത്തരത്തിലൊരു പ്രതിഭാസം കഴിഞ്ഞയൊരു നൂറ്റാണ്ടില്‍ ഇതാദ്യമാണ്. ഇപ്പോഴും വളരെ വലിയ വിധത്തില്‍ പ്രവര്‍ത്തിക്കുന്ന അഗ്‌നിപര്‍വ്വതം മെയ് അവസാനത്തോടെ പുക തുപ്പി തുടങ്ങിയതായി ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തിയിരുന്നു. ജൂണ്‍ ആയപ്പോഴേക്കും ചാരം 27,200 അടി വരെ ഉയരത്തില്‍ കണ്ടെത്തി.
 

ജലത്തിനടയിലെ ഈ അഗ്‌നിപര്‍വ്വതം സൃഷ്ടിച്ച നിഷിനോഷിമാന്‍ ദ്വീപ് 2015 മുതല്‍ അതിന്റെ പ്രാരംഭ വലുപ്പത്തിന്റെ 12 ഇരട്ടി വളര്‍ന്നു. 2015 മുതല്‍ ഒരു മാസത്തിലേറെയായി പസഫിക് സമുദ്രത്തിലെ ഈ അഗ്‌നിപര്‍വ്വതം ചാരവും മാഗ്മയും ഉപരിതലത്തിലേക്ക് വിതറി. ഇതിന്റെ ഫലമായി റിംഗ് ഓഫ് ഫയര്‍ എന്നറിയപ്പെടുന്ന ഒരു പ്രദേശത്ത് ഒരു പുതിയ ദ്വീപ് സൃഷ്ടിച്ചിരിക്കുകയാണ്. ഹംഗ ടോംഗ എന്നറിയപ്പെടുന്ന ഈ ദ്വീപ് 0.6 മൈല്‍ വീതിയും ചാരവും ചേര്‍ന്നതാണ്. എന്നാല്‍ അതിന്റെ ദുര്‍ബലമായ ഘടന കാരണം, ചെറിയ ദ്വീപ് വെള്ളത്തില്‍ മുങ്ങിപ്പോകുമെന്ന് വിദഗ്ദ്ധര്‍ വിശ്വസിച്ചിരുന്നു.
undefined
എന്നാല്‍, ചെറിയ ദ്വീപ് നിഷിനോഷിമയുമായി ലയിച്ചതോടെ വലിയ ദ്വീപ് അതിന്റെ പ്രാരംഭ വലുപ്പത്തിന്റെ 12 ഇരട്ടിയായി വളര്‍ന്നു. ഇപ്പോള്‍, നിഷിനോഷിമ കൂടുതല്‍ ഉണര്‍ന്നിരിക്കുകയാണ്, കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒന്നിലധികം പൊട്ടിത്തെറികള്‍ ഉണ്ടായി, അങ്ങനെയാണ് ജലോപരിതലത്തിലേക്ക് ദ്വീപിനെ ഉയര്‍ത്തിയത്.
undefined

Latest Videos


ജപ്പാന്‍ തീരസംരക്ഷണ സേന ജൂലൈ ഒന്നിന് ശക്തമായ ഒരു സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തു, ഇത് ചുറ്റുപാടും കറുത്തയിരുണ്ട ചാരനിറം സൃഷ്ടിച്ചുവെന്നും, അത് ഏകദേശം 11,482 അടി ഉയരത്തില്‍ വായുവിലേക്ക് ഉയര്‍ന്നുവെന്നും പറയുന്നു. ജൂലൈ 4 മുതല്‍ നാസ ഇവിടുത്തെ ഒരു ഉപഗ്രഹ ചിത്രം പുറത്തിറക്കി, അത് ലാവ പൊട്ടിത്തെറിക്കുന്നതിന്റെയും ഇരുണ്ട ചാരം വടക്ക് ഭാഗത്തേക്ക് വീശുന്നതും കാണിക്കുന്നു. മെയ് അവസാനത്തോടെ ഈ പ്രവര്‍ത്തനം ആരംഭിച്ചതായും ജൂലൈ 3 ന് അഗ്‌നിപര്‍വ്വത തൂവലുകള്‍ 15,400 അടി വരെ ഉയര്‍ന്നതായും അടുത്ത ദിവസം ചാരം 27,200 അടിയില്‍ കണ്ടെത്തിയതായും ജപ്പാന്‍ അധികൃതര്‍ പറയുന്നു.
undefined
ടോക്കിയോ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി പ്രൊഫസര്‍ നൊഗാമി കെഞ്ചി ജപ്പാനിലെ എന്‍എച്ച്‌കെ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞതു പ്രകാരം, ഈ അഗ്‌നിപര്‍വ്വതം ഇപ്പോള്‍ ഏറ്റവും സജീവമാണ്. ജപ്പാനിലെ എന്‍എച്ച്‌കെ വാര്‍ത്താ ഏജന്‍സിയുടെ അഭിപ്രായത്തില്‍ ജപ്പാനിലെ ജിയോസ്‌പേഷ്യല്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റിയിലെ ഗവേഷകര്‍ പറയുന്നത് ദ്വീപിന്റെ തെക്ക് ഭാഗം ജൂണ്‍ 19 മുതല്‍ ജൂലൈ 3 വരെ 500 അടി വരെ വികസിച്ചുവെന്നും ഇനിയും ഇതിന്റെ ഇരട്ടിയോളം വലുതാകുമെന്നുമാണ്.
undefined
click me!