കൊവിഡില്‍ നിന്ന് മനുഷ്യന് കവചമൊരുക്കാന്‍ ജീവന്‍ നഷ്ടമാവുക 5 ലക്ഷത്തോളം സ്രാവുകള്‍ക്കെന്ന് റിപ്പോര്‍ട്ട്

First Published | Sep 30, 2020, 1:09 PM IST

കൊവിഡ് വാക്സിന് വേണ്ടി വന്‍തോതില്‍ വംശനാശഭീഷണി നേരിടുന്ന സ്രാവുകളെ കൊന്നൊടുക്കിയേക്കുമെന്ന് വിദഗ്ധര്‍. ലോകത്തെ മുഴുവന്‍ ആളുകള്‍ക്ക് രണ്ട് ഡോസ് കൊവിഡ് വാക്സിനായി കൊല്ലേണ്ടി വരുന്നത് അഞ്ച് ലക്ഷത്തോളം സ്രാവപകളെയെന്നും വിദഗ്ധര്‍. സ്രാവുകളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന സ്ക്വാലീന്‍ എന്ന പദാര്‍ത്ഥത്തിന് വേണ്ടിയാണ് ഇത്. എന്നാല്‍ പ്രത്യുല്‍പാദനം കുഞ്ഞ തോതില്‍ നടക്കുന്ന സ്രാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്

ലോകത്തെ മുഴുവന്‍ ആശങ്കയിലാക്കിയ മഹാമാരിയായ കൊവിഡിനെതിരായ വാക്സിന് വേണ്ടി അഞ്ച് ലക്ഷത്തോളം സ്രാവുകളെ കൊന്നൊടുക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്.
undefined
ലോകത്തിന് മുഴുവന്‍ പ്രതിരോധം തീര്‍ക്കാനായി വലിയ തോതില്‍ സ്രാവുകളെ കൊന്നൊടുക്കിയതായാണ് സ്രാവുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
undefined

Latest Videos


undefined
കൊവിഡ് വാക്സിന്‍ കണ്ടെത്താനായി പരിശ്രമിക്കുന്ന എല്ലാ സ്ഥാപനങ്ങളുടേയും പ്രധാന ഘടകമാണ് സ്രാവുകളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന ഓയില്‍. ഷാര്‍ക്ക് ലിവര്‍ ഓയിലില്‍ നിന്ന് വേര്‍തിരിക്കുന്ന സ്ക്വാലീന്‍ എന്ന പദാര്‍ത്ഥത്തിനായാണ് സ്രാവുകളെ കൊന്നൊടുക്കുന്നത്.
undefined
ഒരു ടണ്‍ സ്ക്വാലീന്‍ ഉല്‍പാദിപ്പിക്കുന്നതിനായി 3000 സ്രാവുകളെയാണ് ആവശ്യമായി വരുന്നത്. ലോകത്തിലെ ഓരോരുത്തരേയും ഒരു ഡോസ് കൊവിഡ് വാക്സിന്‍ ഉപയോഗിച്ച് പ്രതിരോധ ശേഷി വരുത്തണമെങ്കില്‍ 250000 സ്രാവുകളെ ആവശ്യമായി വരും.
undefined
undefined
രണ്ട് ഡോസ് വാക്സിനാണ് വേണ്ടി വരുന്നതെങ്കില്‍ ഇത് 500000 ആയി ഉയരുമെന്നാണ് കാലിഫോര്‍ണിയ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷാര്‍ക് അലൈസ് വിശദമാക്കുന്നത്. ഗള്‍പര്‍, ബാസ്കിംഗ് എന്നീ വിഭാഗം സ്രാവുകളിലാണ് സ്ക്വാലീന്‍ ധാരാളമായി കാണപ്പെടുന്നത്.
undefined
എന്നാല്‍ ഇവ വംശനാശ ഭീഷണി നേരിടുന്ന ഇനം സ്രാവുകളാണ്. എന്നാല്‍ സ്ക്വാലീന്‍ ലക്ഷ്യമാക്കി ഈയിനം സ്രാവുകളെ വ്യാപകമായി കൊല്ലുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്.
undefined
undefined
വംശനാശ ഭീഷണി നേരിടുന്ന ഒരു വിഭാഗം ജീവികളെ വാക്സിന്‍ നിര്‍മ്മാണത്തിനായി വ്യാപകമായി കൊല്ലുന്നത് സുസ്ഥിരമായ പരിഹാരം സൃഷ്ടിക്കില്ലെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നിയിപ്പ്.മരുന്ന് ആവശ്യത്തിനായി പോലും മൃഗങ്ങളെ കൊല്ലുന്നത് സുസ്ഥിരമായ പരിഹാരം ഉറപ്പ് നല്‍കുന്നില്ല.
undefined
പ്രത്യേകിച്ച് പ്രത്യുല്‍പാദനം വളരെ കുറഞ്ഞ തോതിലുള്ള ജീവി വര്‍ഗങ്ങളെ കൊന്നൊടുക്കുന്നത് ഭാവിയില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കും. കൃത്യമായ ഒരു വാക്സിന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. എല്ലാ പരീക്ഷണങ്ങള്‍ക്കും ഇത് അത്യാവശ്യമാണ് താനും എന്ന് വിദഗ്ധര്‍ ആശങ്കപ്പെടുന്നു. ഓരോ വര്‍ഷവും ഇത്തരം ആവശ്യങ്ങളിലേക്കായി കൊല ചെയ്യുന്ന സ്രാവുകളെ എണ്ണം കൂടുകയാണെന്നും ഷാര്‍ക് അലൈസ് എക്സിക്യുട്ടീവ് ഡയറക്ടര്‍ സ്റ്റെഫാനി ബ്രെന്‍ഡി പറയുന്നു.
undefined
undefined
click me!