മിസൈല്‍ ശേഷി ലോകത്തിന് മുന്നില്‍ കാണിച്ച് ഉത്തരകൊറിയയുടെ ' പാതിര ഷോ'.!

First Published | Oct 11, 2020, 5:29 PM IST

സിയോള്‍: ഇതുവരെ ലോകത്തെ കാണിക്കാത്ത ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈല്‍ അടക്കം പ്രദര്‍ശിപ്പിച്ച് ഉത്തര കൊറിയ വന്‍ 'പാതിര' പരേഡ് സംഘടിപ്പിച്ചു. ശനിയാഴ്ച ഉത്തര കൊറിയന്‍ തലസ്ഥാനമായ പോങ്യാങ്ങിലായിരുന്നു വന്‍ മാര്‍ച്ച്. ലക്ഷങ്ങള്‍ പങ്കെടുത്ത ചടങ്ങുകളില്‍. കിം ജോങ് ഉന്‍ പരേഡിനെ അഭിസംബോധന ചെയ്തു.

ആണവ പോര്‍മുനയുള്ള ഭൂഖണ്ഡാന്തര ബാലസ്റ്റിക്ക് മിസൈലായിരുന്നു പാതിര പരേഡിലെ മുഖ്യ ആകര്‍ഷണം. 11 ആക്സിലുകള്‍ ഉള്ള വലിയ വാഹനത്തിലാണ് ഇത് എത്തിച്ചത്.
undefined
'ദ മോണ്‍സ്റ്റര്‍' എന്നാണ് ഉത്തര കൊറിയയുടെ ഈ പുതിയ ഭൂഖണ്ഡാന്തര ബാലസ്റ്റിക്ക് മിസൈലിനെക്കുറിച്ച് റോയിട്ടേര്‍സിനോട് പ്രതികരിച്ച ഓപ്പണ്‍ ന്യൂക്ലിയര്‍ നെറ്റ്വര്‍ക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ മെലീസ ഹന്ഹം പ്രതികരിച്ചത്.
undefined

Latest Videos


ഒപ്പം അന്തര്‍വാഹിനികളില്‍ നിന്നും വിക്ഷേപിക്കാന്‍ കഴിയുന്ന ഏറ്റവും ഹവ്സോംഗ് 15 ദീര്‍ഘദൂര മിസൈലുകളും ഉത്തര കൊറിയ പരേഡില്‍ പ്രദര്‍ശിപ്പിച്ചു.
undefined
ഒപ്പം അന്തര്‍വാഹിനികളില്‍ നിന്നും വിക്ഷേപിക്കാന്‍ കഴിയുന്ന ഏറ്റവും ഹവ്സോംഗ് 15 ദീര്‍ഘദൂര മിസൈലുകളും ഉത്തര കൊറിയ പരേഡില്‍ പ്രദര്‍ശിപ്പിച്ചു.
undefined
ഉത്തരകൊറിയന്‍ ഭരണകക്ഷിയായ വര്‍ക്കേര്‍സ് പാര്‍ട്ടിയുടെ 75-മത് സ്ഥാപക ദിനത്തോട് അനുബന്ധിച്ചാണ് ഇത്തരം ഒരു പരേഡ് നടത്തിയത്. സാധാരണ ഉത്തര കൊറിയ പകല്‍ നേരങ്ങളിലാണ് ഇത്തരം ശക്തി പ്രകടനം നടത്താറെങ്കില്‍, ഇത്തവണ രാത്രിയിലാണ് ഇത് സംഘടിപ്പിച്ചത്. വര്‍ണ്ണശബളമായ വെടിക്കെട്ടോടെയാണ് മാര്‍ച്ച് അവസാനിച്ചത്.
undefined
undefined
സന്ധ്യയ്ക്ക് ആരംഭിച്ച സൈനിക പരേഡിനെ അഭിസംബോധന ചെയ്യാന്‍ അര്‍ദ്ധരാത്രിയോടെയാണ് കിം എത്തിയത്.
undefined
വെള്ള സ്യൂട്ടിലായിരുന്നു ഉത്തര കൊറിയന്‍ തലവന്‍ എത്തിയത്. 'ഞങ്ങളുടെ സ്വയം പ്രതിരോധവും, ആയുധങ്ങളും വികസിപ്പിക്കാന്‍ ഞങ്ങള്‍ സജ്ജരാണ്- മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് കിം വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധി രാജ്യത്തെ ബാധിച്ചിട്ടില്ലെന്നും കിം വ്യക്തമാക്കി.
undefined
അന്താരാഷ്ട്ര ഉപരോധങ്ങളും, ചുഴലിക്കാറ്റും, കൊവിഡ് പ്രതിസന്ധിയും രാജ്യത്തിന്‍റെ സാമ്പത്തിക പുരോഗതിക്ക് തടസമായി എന്നും കിം സൂചിപ്പിച്ചു.
undefined
click me!