സാധാരണ ജൂൺ ഒന്നുമുതൽ ഇതുവരെ ലഭിക്കേണ്ട മഴയിൽ 30% ഇത്തവണ കുറവാണ്. കറുത്തിരുണ്ട കാർമേഘങ്ങളുടെ തുടർച്ചയായ വരവും ഇടക്കുള്ള പ്രദേശിക മഴയുരണ്ടുദിവസം കൂടി തുടരുമെന്നാണ് കാലവസ്ഥ കേന്ദ്രങ്ങള്‍ പറയുന്നത്.
undefined
വായുവിന്‍റെ ഉത്ഭവം കാലവർഷക്കാറ്റിനെ ഉലച്ചു. അറബിക്കടലിലെ ഉപരിതല ചൂട് ഉയർന്നതാണ് വായു എന്ന ചുഴലിക്കാറ്റ് പിറവിയെടുക്കാന്‍ കാരണമായത്. രാജ്യത്തിന്‍റെ പടിഞ്ഞാറന്‍ തീരത്തുകൂടി പോയ വായു ഗുജറാത്തിനു പടിഞ്ഞാറ് ദുർബലമായി. ഈ ആഴ്ചയോടെ വായുവിന്‍റെ പ്രഭാവം നിലയ്ക്കും. വായു വന്നില്ലായിരുന്നെങ്കില്‍ തുടർച്ചയായി കേരളത്തില്‍ നല്ല മഴ ലഭിക്കുമായിരുന്നു.
undefined
മഴക്കാലം ആരംഭിച്ചശേഷം അറബിക്കടലില്‍ ചുഴലി രൂപപ്പെടുന്നത് വളരെ അപൂര്‍വ്വമാണ്. കാലവർഷത്തിന്‍റെ തുടക്കത്തിൽ തെക്കൻമേഖലയിൽ ശക്തമായ മഴ പിന്നീട് വടക്കൻ ജില്ലകളിലേക്കു മാറി. ഇപ്പോഴും കാര്യമായ മഴലഭിക്കാത്ത പ്രദേശങ്ങള്‍ സംസ്ഥാനത്ത് ഉണ്ടെന്നാണ് വിവരം. അന്തരീക്ഷം പൂർണമായി മഴക്കാറ് മൂടിയ സ്ഥിതിയിലും അത് ചൂട് ഉണ്ടാക്കുന്ന അവസ്ഥയാണ് ഇപ്പോള്‍.
undefined
അതേ സമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമർദം ശക്തമാകുന്നതോടെ കാലവര്‍ഷം വീണ്ടും സജീവമാകും എന്നാണ് പ്രതീക്ഷ. കാലവർഷക്കാറ്റ് തുടക്കത്തിൽ ദുർബലമായതിനാല്‍ വരും വർഷങ്ങളിലും ഇത്തരത്തിലെ സാഹചര്യം പ്രതീക്ഷിക്കാം എന്ന് കാലവസ്ഥ നിരീക്ഷകര്‍ പറയുന്നു.
undefined
അതേ സമയം പതിവില്‍ നിന്നും വ്യത്യസ്തമായി കാലവര്‍ഷത്തിന്‍റെ ആരംഭത്തില്‍ തന്നെ അറബിക്കടല്‍ പ്രക്ഷുബ്ദം ആയിരിക്കുന്നതും അസ്വഭാവികമാണെന്നാണ് കാലവസ്ഥ നിരീക്ഷകരുടെ അഭിപ്രായം.
undefined