'ട്രാന്‍സ്ഫോമേര്‍സ്' പോലെ റോബോട്ട്, ശരിക്കും അത്ഭുതപ്പെടുത്തും.!

First Published | Sep 25, 2020, 8:43 AM IST

60 അടി ഉയരമുള്ളൊരു റോബോട്ടിനെക്കുറിച്ച് ആലോചിച്ചു നോക്കൂ. രാക്ഷസാകാരം പൂണ്ടു നില്‍ക്കുന്ന ഈ റോബോട്ടിന് 24 ടണ്‍ ഭാരവുമുണ്ട്. ഇത് പരീക്ഷണഘട്ടത്തിലാണെങ്കിലും അത്യാവശ്യം പറഞ്ഞാല്‍ കേള്‍ക്കുന്ന തരത്തിലേക്ക് ഇത് പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്.

ജാപ്പനീസ് നഗരമായ യോകോഹാമയിലാണ് ആശാനുള്ളത്. 1970 കളുടെ അവസാനം ജനപ്രിയ ടിവി സീരീസായ 'മൊബൈല്‍ സ്യൂട്ട് ഗുണ്ടം' ല്‍ നിന്നുള്ള റോബോട്ടിനോട് സാമ്യമുള്ള ഈ വമ്പന്‍ ഹ്യൂമനോയിഡ് നടക്കുകയും മുട്ടുകുത്തുകയും ആംഗ്യം കാണിക്കുകയും ചെയ്യുന്നുണ്ട്.
undefined
റോബോട്ടിന്റെ ഈ പ്രവര്‍ത്തികള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്യ. കഴിഞ്ഞദിവസം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ റോബോട്ടിന്റെ അംഗവിക്ഷേപങ്ങള്‍ വ്യക്തം.
undefined

Latest Videos


2014 മുതല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന റോബോട്ട് 60 അടി ഉയരത്തിലും 24 ടണ്‍ ഭാരത്തിലും നിലകൊള്ളുന്നു, 200 ലധികം കഷണങ്ങള്‍ സ്റ്റീല്‍, കാര്‍ബണ്‍ ഫൈബര്‍ ഉറപ്പിച്ച പ്ലാസ്റ്റിക് എന്നിവയുടെ മിശ്രിതത്തിലാണ് ഇതു നിര്‍മ്മിച്ചിരിക്കുന്നതെന്നു കമ്പനി പറയുന്നു.
undefined
യോകോഹാമയിലെ ഈ ജയന്റ് റോബോട്ട് ഇപ്പോള്‍ ടെസ്റ്റിംഗ് മോഡിലാണ്. ഗുണ്ടം ഫാക്ടറിയിലെ ഈ വലിയ ആകര്‍ഷണം 2020 ഒക്ടോബറില്‍ തുറക്കേണ്ടതായിരുന്നു.
undefined
കൊറോണ വൈറസ് മഹാമാരി സന്ദര്‍ശകര്‍ക്ക് ഇപ്പോള്‍ അല്‍പ്പം കൂടി കാത്തിരിക്കേണ്ടിവരും.
undefined
undefined
undefined
undefined
undefined
undefined
ലോകമെമ്പാടുമുള്ള ഞങ്ങളുടെ ആരാധകരുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനാണ് ഈ തീരുമാനം എടുത്തതെന്ന് സൈറ്റ് പ്രവര്‍ത്തിക്കുന്ന കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
undefined
click me!