സഹാറയുടെ ബുള്‍സ് ഐയ്ക്ക് ചൊവ്വയുമായി സാമ്യം! ചിത്രങ്ങള്‍ വൈറല്‍

First Published | May 27, 2021, 10:32 AM IST

സഹാറ മരുഭൂമിക്ക് ചൊവ്വയുടെ സമതലവുമായി സാമ്യം! സഹാറയുടെ ബുള്‍സ് ഐ രൂപത്തിനാണ് ഈ സാമ്യം ഇപ്പോള്‍ പ്രകടമായിരിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയ(ഐഎസ്എസ്) ത്തില്‍ നിന്നും ഒരു ബഹിരാകാശയാത്രികന്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ചൊവ്വയ്ക്ക് സമാനമായ ഒരു ലോകത്തെ ഇപ്പോള്‍ കാണിക്കുന്നത്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ (ഇഎസ്എ) തോമസ് പെസ്‌ക്വെറ്റ് ട്വിറ്ററില്‍ ഐ ഓഫ് സഹാറയുടെ ചിത്രങ്ങള്‍ പങ്കിട്ടിത് സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഭൂമിയുടെ ഉപരിതലത്തില്‍ 250 മൈലിലധികം വിസ്തീര്‍ണ്ണത്തില്‍ പരന്നു കിടക്കുന്ന പടിഞ്ഞാറന്‍ ആഫ്രിക്കയിലെ 'സഹാറയുടെ കണ്ണ്' ആണ് ചൊവ്വയുടെ ഉപരിതലത്തിനു സമാനമായ രീതിയില്‍ അദ്ദേഹം പകര്‍ത്തിയത്.

ചുവപ്പ് കലര്‍ന്ന ഓറഞ്ച് നിറത്തിലുള്ള ലാന്‍ഡ്‌സ്‌കേപ്പ് ചിത്രങ്ങള്‍ക്ക് ചൊവ്വയുടെ ഉപരിതലത്തിനോട് സാമ്യമുണ്ട്. 'ഈ കാഴ്ച കണ്ടപ്പോള്‍ ഞാന്‍ ചൊവ്വയെ പരിക്രമണം ചെയ്യുന്നുവെന്ന് തോന്നി പോയി! കാഴ്ചയില്‍ മേഘങ്ങളൊന്നുമില്ല, ചുവപ്പ്, ഓറഞ്ച് നിറങ്ങള്‍ ചക്രവാളത്തിലേക്ക് നീളുന്നു, 'പെസ്‌ക്വെറ്റ് ചിത്രങ്ങളെക്കുറിച്ച് എഴുതി. ലാന്‍ഡിംഗില്‍ പെര്‍സെവെറന്‍സ് റോവര്‍ ചൊവ്വയെ ഇങ്ങനെ തന്നെ കണ്ടിട്ടുണ്ടായിരിക്കാമെന്നു ഞാന്‍ ഊഹിക്കുന്നു. പശ്ചിമാഫ്രിക്കയിലെ പടിഞ്ഞാറന്‍ മധ്യ മൗറിറ്റാനിയയിലെ ഡാനെക്കടുത്തുള്ള സഹാറയിലാണ് റിച്ചാറ്റ് സ്ട്രക്ചര്‍ എന്നറിയപ്പെടുന്ന സഹാറയുടെ കണ്ണ്.
undefined
30 മൈല്‍ വ്യാസമുള്ള അതിശയകരമായ 'ബുള്‍സ് ഐ' ഗര്‍ത്തത്തിന്റെ ഭംഗി നിരവധി ബഹിരാകാശയാത്രികര്‍ ഇതിനു മുന്‍പും പകര്‍ത്തിയിട്ടുണഅട്. തുടക്കത്തില്‍ വൃത്താകൃതിയിലുള്ളതിനാല്‍ ഉല്‍ക്കാശിലയുടെ ഇംപാക്ട് ഘടനയായി ഇത് വ്യാഖ്യാനിക്കപ്പെടുന്നു. എന്നാല്‍ ഇത് ഇപ്പോള്‍ കേവലം ഒരു കേവലം മണ്ണൊലിപ്പ് കൊണ്ട് സൃഷ്ടിക്കപ്പെട്ടതാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. നൂറുകണക്കിന് മൈലുകള്‍ക്ക് മുകളില്‍ നിന്ന് അതിശയകരമായ ഈ കാളക്കണ്ണ് പിടിച്ചെടുക്കാന്‍ പെസ്‌ക്വറ്റിനു കഴിഞ്ഞുവെന്നതാണ് കാര്യം.
undefined

Latest Videos


പെസ്‌ക്വെറ്റ് ഐ ഓഫ് സഹാറയുടെ നിരവധി ഷോട്ടുകള്‍ എടുത്തിട്ടുണ്ട്. ഇതിനായി അദ്ദേഹം 1150 എംഎം ക്യാമറ ഉപയോഗിച്ചു. ഫോട്ടോകള്‍ ലോകവുമായി പങ്കിടുന്നതിനൊപ്പം, ചൊവ്വയിലേക്ക് പോകുന്ന മനുഷ്യരാശിയുടെ നേട്ടങ്ങളെക്കുറിച്ച് പ്രതിഫലിപ്പിക്കാനും പെസ്‌ക്വെറ്റ് സമയമെടുത്തു. 'ചൊവ്വയില്‍ ഹെലികോപ്റ്റര്‍ പറത്തിയ നാസ ടീമുകള്‍ക്കും ഓഡിയോ ഉപയോഗിച്ച് ഫ്‌ലൈറ്റ് റെക്കോര്‍ഡുചെയ്ത ഫ്രഞ്ച് ടീമുകള്‍ക്കും ഒരു വലിയ അഭിനന്ദനം! ചൊവ്വ പര്യവേക്ഷണം കഠിനമാണ്, പക്ഷേ ഞങ്ങള്‍ വളരെയധികം പുരോഗതി കൈവരിച്ചു, 'അദ്ദേഹം എഴുതി.' ചൈന ചൊവ്വയില്‍ സുരോംഗ് റോവര്‍ ഇറക്കിയതോടെ ഇത് വിജയകരമായി നിര്‍വഹിക്കുന്ന രണ്ടാമത്തെ രാഷ്ട്രമായി മാറി. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ചൊവ്വാ ദൗത്യം ചൊവ്വയെ പരിക്രമണം ചെയ്യുന്നു, കൂടാതെ എക്‌സോമാര്‍സ് റോവര്‍ അടുത്ത വര്‍ഷം വിക്ഷേപിക്കാനൊരുങ്ങുന്നു. '
undefined
അതേസമയം, ചൊവ്വയിലെ ഉപരിതലത്തില്‍ പര്യവേക്ഷണം നടത്താനുള്ള യാത്ര ഔദ്യോഗികമായി ആരംഭിച്ച ചൈനയുടെ ഷുറോംഗ് റോവര്‍ വിലപ്പെട്ട പല വിവരങ്ങളും ഇവിടെ നിന്നും തരുന്നുണ്ട്. നാസയുടെ റോവര്‍ ആവട്ടെ നിരവധി വിലപ്പെട്ട ഗവേഷണങ്ങളുടെ തിരക്കിലാണ്.
undefined
കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തടാകക്കരയായിരുന്ന ഒരു ഗര്‍ത്തത്തിന്റെ തറയില്‍ പാറകളുടെ ചിത്രങ്ങള്‍ എടുത്തു കൂട്ടുകയാണ് പെര്‍സെവെറന്‍സ്.
undefined
click me!