ഹവായിലെ കിലാവിയ അഗ്‌നിപര്‍വ്വതത്തിന്‍റെ തിളച്ചുമറിയുന്ന തടാകം; ഭയപ്പാടോടെ ശാസ്ത്രലോകം

First Published | Aug 28, 2020, 8:35 AM IST

176 മുതല്‍ 185 ഡിഗ്രി ഫാരന്‍ഹീറ്റ് ചൂടില്‍ ഒരു വലിയ തടാകം ഹവായിയിലെ കിലാവിയ അഗ്‌നിപര്‍വ്വതത്തിന്റെ ഉള്ളില്‍ കുതിച്ചുകയറുന്നു. ഈ കണ്ടെത്തല്‍ പ്രകാരം, ഇത് ലോകത്തിലെ ഏറ്റവും ചൂടുള്ള ജലാശയങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. 2018 ലെ സ്‌ഫോടനത്തെത്തുടര്‍ന്ന് ഇതൊരു ലഗൂണ്‍ ആയി ഉയരുകയും കാല്‍ഡെറയുടെ ഒരു ഭാഗം തകരുകയും ചെയ്തിരുന്നു. ഇതിന്‍റെ ഇപ്പോഴത്തെ വ്യാസം കണക്കിലെടുത്താല്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഏതാണ്ട് ആഴത്തിലുള്ള ഒരു ദ്വാരമാണ് ഇവിടെ അവശേഷിക്കുന്നത്. ഇവിടെ രൂപപ്പെട്ട കുഴയിലെ വെള്ളം തിളച്ചു മറിയുകയാണ്. 

ഇവിടെ രൂപപ്പെട്ട കുഴയിലെ വെള്ളം തിളച്ചു മറിയുകയാണ്. ഈ കടുത്ത ചൂട് ശാസ്ത്രജ്ഞരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. കാരണം ആഗോളതലത്തില്‍ ചുരുക്കം ചില അഗ്‌നിപര്‍വ്വത തടാകങ്ങള്‍ മാത്രമാണ് 76 ഡിഗ്രിക്ക് മുകളില്‍ എത്തുന്നത്. യുഎസ് ജിയോളജിക്കല്‍ സര്‍വേ തടാകത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ജലാശയത്തെ ചൂടാക്കാനുതകുന്ന ഗ്യാസ് വെന്റുകളിലോ അവശിഷ്ടങ്ങളോ ഇവിടെ ഇപ്പോഴും തുടരുന്നുണ്ടാകുമെന്നാണ് ഭൗമശാസ്ത്രജ്ഞരുടെ നിഗമനം.
undefined
ഭാവിയിലൊരു സ്‌ഫോടനത്തിന്റെ ലക്ഷണങ്ങള്‍ കിലാവിയ കാണിക്കുന്നില്ലെങ്കിലും, തടാകത്തിലെ താപനിലയിലെ മാറ്റങ്ങള്‍ 'വരാനിരിക്കുന്ന അപകടങ്ങള്‍ക്ക് മുന്നോടിയായിരിക്കാം' എന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. 'അടുത്ത അഗ്‌നിപര്‍വ്വതം പതുക്കെ സംഭവിക്കുന്നുണ്ടാവും, അങ്ങനെയങ്കില്‍ ഇപ്പോഴുള്ള ഈ വലിയ തടാകജലം ബാഷ്പീകരിക്കപ്പെടാം,' യുഎസ് ജിയോളജിക്കല്‍ സര്‍വേ ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു. ഭയപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ കിലാവിയയില്‍ സ്‌ഫോടനാത്മകമായ വലിയ പൊട്ടിത്തെറികള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഞങ്ങള്‍ പൊതുജനങ്ങളോട് ചൂണ്ടിക്കാണിക്കേണ്ടതുണ്ട്, അവര്‍ പറയുന്നു.
undefined

Latest Videos


ഹവായ് ദ്വീപിന്റെ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഹവായിയിലെ ഏറ്റവും പ്രായം കുറഞ്ഞതും സജീവവുമായ ഷീല്‍ഡ് അഗ്‌നിപര്‍വ്വതമാണ് കിലാവിയ അഗ്‌നിപര്‍വ്വതം, ഇത് 'ബിഗ് ഐലന്റ്' എന്നും അറിയപ്പെടുന്നു. ഗര്‍ത്തത്തിന്റെ ഏറ്റവും താഴ്ന്ന ഭാഗത്തേക്ക് വെള്ളം കയറുന്നത് ശ്രദ്ധയില്‍പ്പെട്ട ഹെലികോപ്റ്റര്‍ പൈലറ്റുമാരാണ് 2019 ജൂലൈയില്‍ ഈ തടാകം കണ്ടെത്തിയത്. നാസയുടെ ഉപഗ്രഹ ചിത്രങ്ങള്‍ കാണിക്കുന്നത് അന്നുമുതല്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതായാണ്. അഞ്ച് ഫുട്‌ബോള്‍ മൈതാനങ്ങളേക്കാള്‍ വലിപ്പമുള്ളതും 100 അടി താഴ്ചയുള്ളതുമായ തടാകജലത്തിന് രാസപ്രവര്‍ത്തനങ്ങള്‍ മൂലം തുരുമ്പിച്ച തവിട്ട് നിറമാണുള്ളത്.
undefined
അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിക്കുകയോ അത്തരം സംഭവത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുകയോ ചെയ്യുന്നില്ലെങ്കിലും, യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) ഇതിനെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ചൂടായ തടാകത്തില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച ഉദ്യോഗസ്ഥര്‍ തടാകത്തിലെ താപനില മാറ്റങ്ങള്‍ നിരീക്ഷിക്കാന്‍ താപ ക്യാമറകള്‍ ഉപയോഗിക്കുന്നു. അടിത്തറയിലെ ഗ്യാസ് വെന്റുകളില്‍ അവശേഷിക്കുന്ന ചൂട് ജലത്തെ ചൂടാക്കുന്നുവെന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ അനുമാനം.
undefined
തടാകത്തിന്റെ താപനില അളക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. ജലത്തിന്റെ ഉപരിതലത്തില്‍ നിന്ന് ഉയരുന്ന നീരാവി (വായുവുമായി കൂടിച്ചേരുന്നതും) ജലത്തേക്കാള്‍ വളരെ തണുത്തതാണെന്നും നീരാവി പാളി കട്ടിയുള്ളതാണെന്നും അത് ജലത്തിന്റെ ഉപരിതലത്തിന്റെ ഭൂരിഭാഗവും മറയ്ക്കുന്നുവെന്നും യുഎസ്ജിഎസ് ഹവായിയന്‍ അഗ്‌നിപര്‍വ്വത നിരീക്ഷണാലയം വിശദീകരിക്കുന്നു. നീരാവിയിലെ വിടവുകളിലൂടെ തടാകത്തെ കാണുന്നത് പ്രധാനമാണ്.ഒരു സമയം നൂറുകണക്കിന് ചിത്രങ്ങള്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത് ഒരു ഏകദേശ കണക്കാണ് ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്. 2018 ലെ സ്‌ഫോടനത്തിനു മുമ്പ് ലാവാ ചൂടാക്കിയ പാറയുടെ അടിഭാഗത്തുള്ള തകര്‍ന്ന അവശിഷ്ടങ്ങളില്‍ ശേഷിക്കുന്നവയായിരിക്കാം ഇപ്പോഴത്തെ വില്ലന്‍. അല്ലെങ്കില്‍, 302 ഡിഗ്രിയില്‍ നീരാവി പുറന്തള്ളുന്ന സമീപത്തുള്ള ഗ്യാസ് വെന്റുകളാവും. എന്തായാലും വെള്ളം തിളച്ചുമറിയുകയാണ്, ഇനിയെന്തു സംഭവിക്കുമെന്നാവട്ടെ യാതൊരു ഉറപ്പുമില്ല താനും.
undefined
click me!