പെറുവിന്റെ തലസ്ഥാനമായ ലിമയില്‍ നിന്നും 500 കിലോമീറ്റര്‍ ദൂരെയാണ് ഇപ്പോള്‍ ഈ ക്ഷേത്രം കണ്ടെത്തിയിരിക്കുന്നത്. സനവാലി നദിക്ക് അടുത്ത്, നദിയിലെ ജലത്തിനെ പൂജിക്കുന്ന രീതിയിലാണ് ഈ ക്ഷേത്രം എന്നാണ് ഗവേഷകര്‍ പറയുന്നത്.
undefined
32 അടി വീതിയും 49 അടി നീളവുമുള്ള ചവിട്ടുപടികളും ഈ ക്ഷേത്രത്തിന്‍റെ ഭാഗമായുണ്ട്. 1500 ബിസി മുതല്‍ 292 എഡി വരെയുള്ള കാലത്തെ 21 ശവകുടീരങ്ങളും ഇതേ സ്ഥലത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്. സനവാലി നദിയില്‍ നിന്നുള്ള വെള്ളം പ്രത്യേകം തയാറാക്കിയ ചതുരാകൃതിയിലുള്ള ക്ഷേത്രത്തിന്‍റെ മദ്യഭാഗത്തേക്ക് എത്തുന്ന സംവിധാനം ഇവിടെ കണ്ടെത്തിയിട്ടുണ്ട്.
undefined
ഈ സംവിധാനത്തിലൂടെയാണ് നദിയെയും ജലത്തെയും പൂജിച്ചിരുന്നതാണ് ക്ഷേത്രം എന്ന നിഗമനത്തില്‍ എത്തിയത്. ഇതേ കാലഘട്ടത്തിലുള്ളതെന്ന് കരുതുന്ന മറ്റ് പുരാവസ്തുശേഖരണങ്ങളും പരിശോധിച്ചതാണ് ഇത് 'ജലക്ഷേത്രമാണെന്ന്' ഉറപ്പിച്ചത്.
undefined
ക്ഷേത്രത്തിനൊപ്പം കണ്ടെത്തിയ ശവകുടീരങ്ങളില്‍ നിന്നും കളിമണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങളും കത്തി പോലുള്ള ഇരുമ്പുകൊണ്ടുള്ള ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.
undefined
വാള്‍ട്ടര്‍ ആല്‍വ എന്ന പുരാവസ്തുഗവേഷകനും സംഘവും ചേര്‍ന്നാണ് ഈ വെള്ളത്തിന്റെ ആരാധനാലയം കണ്ടെത്തിയത്. 1987ല്‍ ലോര്‍ഡ് ഓഫ് സിപന്‍ എന്ന മോചിക സംസ്‌ക്കാരത്തിലെ രാജാവിന്റെ ശവകുടീരവും കണ്ടെത്തിയത് വാള്‍ട്ടര്‍ ആല്‍വയാണ്. 2007ല്‍ 4000 വര്‍ഷത്തിലേറെ പഴക്കമുള്ള പ്രതിമകളും വാള്‍ട്ടര്‍ ആല്‍വയും സംഘവും കണ്ടെത്തിയിരുന്നു.
undefined