ഈ മമ്മികള്‍ ഏത് ഗോത്രത്തിന്‍റെ, ഏത് രാജകുടുംബത്തിന്‍റെ ആരൊക്കെ തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോഴും ദുരൂഹമായി തുടരുന്നു. ഈജിപ്ഷ്യന്‍ നാര്‍ക്കോപോളിസ് സ്ഥിതി ചെയ്തിരുന്ന കെയ്റോയിലെ സക്വാറയിലാണ് ഈ വലിയ കിണര്‍ കാണപ്പെട്ടത്.
undefined
നേരത്തെ യുനസ്കോ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ച സ്ഥലമാണ് സക്വാറ. 3000 വര്‍ഷം മുന്‍പേ പുരാതന ഈജിപ്തിലെ ശവമടക്ക് സ്ഥലമായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
undefined
ഇപ്പോള്‍ മമ്മികള്‍ കണ്ടെടുത്ത കിണറിന് 36 ആടി താഴ്ചയാണ് ഉണ്ടായത്. വളരെ ദുര്‍ഘടമായിരുന്നു ഇതിന്‍റെ ഉള്ളിലെ ഇടം എന്നാണ് ഗവേഷകര്‍ പറയുന്നത്.
undefined
കണ്ടെത്തിയ മമ്മി അടക്കിയ പേടകങ്ങള്‍ വിവിധ വര്‍ണ്ണങ്ങളാല്‍ അലങ്കരിച്ച രീതിയിലാണ് കാണപ്പെടുന്നത്. ഇത് വലിയൊരു രാജകീയ കുടുംബത്തിന്‍റെ ശേഷിപ്പുകളാണ് ഇവയെന്ന് തെളിയിക്കുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്.
undefined
പ്രഥമിക പരിശോധനയില്‍ 2500 വര്‍ഷം മുന്‍പ് അടക്കിയതിന് ശേഷം ഈ മമ്മി പേടകങ്ങള്‍ ഒരിക്കലും തുറന്നിട്ടില്ലെന്നാണ് കാണുന്നത് - ഈജിപ്ഷ്യന്‍ പുരവസ്തു മന്ത്രി അറിയിച്ചു.
undefined
ഈ സ്ഥലത്ത് തന്നെ കൂടുതല്‍ പരിവേഷണങ്ങള്‍ക്ക് ഒരുങ്ങുകയാണ് ഗവേഷകര്‍, അതേ സമയം ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ അധികം വൈകാതെ വെളിപ്പെടുത്താം എന്നാണ് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ പറയുന്നത്.
undefined