സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ബിന്‍ അബ്ദുല്‍ മുഹ്‌സിന്‍ ആലുശൈഖ് സീസണ്‍ ഉദ്ഘാടനം പ്രഖ്യാപിക്കുമ്പോള്‍ 2,760 ലേറെ പൈലറ്റില്ലാ വിമാനങ്ങള്‍ ആകാശത്ത് ഉയര്‍ന്ന് പൊങ്ങി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരെന്റയും ചിത്രങ്ങള്‍ എല്‍.ഇ.ഡി രശ്മികള്‍ കൊണ്ട് വരച്ചു.
ശേഷം റിയാദ് സീസണ്‍ ഉത്സവത്തിന്റെ ലോഗോയും വരച്ചു. മാനത്ത് ആയിരം മലര്‍വാടികള്‍ പൂത്തത് പോലെ കരിമരുന്ന് പ്രയോഗവുമുണ്ടായി.
ഫാന്‍സി ഡ്രസുകളിലെത്തിയ കാലാകാരന്മാരുടെ ഘോഷയാത്രയും താളമേളകളും ഉദ്ഘാടന ചടങ്ങിന് കൊഴുപ്പേകി. പ്രശസ്ത ഗുസ്തിക്കാരന്‍ അണ്ടര്‍ടൈക്കറടക്കം നിരവധി പ്രമുഖര്‍ സംബന്ധിച്ചു.
ഫാന്‍സി ഡ്രസുകളിലെത്തിയ കാലാകാരന്മാരുടെ ഘോഷയാത്രയും താളമേളകളും ഉദ്ഘാടന ചടങ്ങിന് കൊഴുപ്പേകി. പ്രശസ്ത ഗുസ്തിക്കാരന്‍ അണ്ടര്‍ടൈക്കറടക്കം നിരവധി പ്രമുഖര്‍ സംബന്ധിച്ചു.
ഘോഷയാത്രയില്‍ വിവിധ വേഷങ്ങളില്‍ 1,500 ഓളം കലാകാരന്മാര്‍ പങ്കെടുത്തു. ലോകമെമ്പാടുമുള്ള ഭക്ഷണ വൈവിധ്യങ്ങളുമായി 88 ഫുഡ് ട്രക്കുകള്‍, മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കുകള്‍ എന്നിവ ഉദ്ഘാടന നഗരിയില്‍ അണിനിരന്നു.
റിയാദിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന വലിയ വെടിക്കെട്ടുകള്‍ ആകാശത്ത് വര്‍ണവിസ്മയങ്ങള്‍ തീര്‍ത്തു. രാത്രി ഏെറ വൈകി അരങ്ങേറിയ പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ പിറ്റ്ബുളിന്റെ സംഗീത പരിപാടിയോടെ ഉദ്ഘാടന പരിപാടികള്‍ സമാപിച്ചു.
റിയാദ് നഗരത്തിലെ 14 സ്ഥലങ്ങളിലായി ഒരുക്കുന്ന വേദികളില്‍ 7,500 ഓളം കലാകായികവിനോദ പരിപാടികള്‍ ഇനിയുള്ള ദിവസങ്ങളില്‍ അരങ്ങേറും.