ചാമ്പ്യൻസ് ബോട്ട് ലീഗ് 2022 : താഴത്തങ്ങാടി മത്സരത്തില്‍ മഹാദേവികാട് കാട്ടിൽ തെക്കേതിൽ വള്ളം ചാമ്പ്യന്മാര്‍

First Published | Oct 29, 2022, 7:22 PM IST

കോട്ടയം താഴത്തങ്ങാടിയിൽ നടന്ന എട്ടാമത് ചാമ്പ്യൻസ് ബോട്ട് ലീഗ് 2022 ന്‍റെ   മത്സരത്തിൽ പിബിസി  പള്ളാത്തുരുത്തി ടീമിന്റെ മഹാദേവികാട് കാട്ടിൽ തേക്കെതിൽ വള്ളം ഒന്നാം സ്ഥാനം നേടി. നാല് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. നവംബർ 5 ന് ചെങ്ങന്നൂർ പാണ്ടനാടും, 12 ന് കായംകുളത്തും 19 ന് കൊല്ലം ജില്ലയിലെ കല്ലടയിലും 26 കൊല്ലം ജില്ലയിൽ വച്ച് നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി മത്സരവുമാണ് ബാക്കിയുള്ളത്. 
ചിത്രങ്ങള്‍ - ജിമ്മി കാമ്പല്ലൂർ 

ചാമ്പ്യൻസ് ബോട്ട് ലീഗ് 2022 ന്‍റെ എട്ടാം  മത്സരം

ചാമ്പ്യൻസ് ട്രോഫി ബോട്ട് ലീഗിന്റെ ഏട്ടാം മത്സരത്തിൽ പിബിസി പള്ളാത്തുരുത്തി ടീമിന്റെ മഹാദേവികാട് കാട്ടിൽ തേക്കേതിൽ വള്ളമാണ് ഒന്നാം സ്ഥാനം നേടിയത്.

ചാമ്പ്യൻസ് ബോട്ട് ലീഗ് 2022 ന്‍റെ എട്ടാം  മത്സരം

കോട്ടയം താഴത്തങ്ങാടിയിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് 2022 ന്‍റെ എട്ടാം മത്സരത്തിൽ ഒന്നാം ഹീറ്റ്സില്‍ മത്സരിച്ചത് ആയാപ്പറമ്പ് പാണ്ടി, പായിപ്പാടന്‍, കാട്ടില്‍ തെക്കേതില്‍ എന്നീ വള്ളങ്ങളാണ്.


ചാമ്പ്യൻസ് ബോട്ട് ലീഗ് 2022 ന്‍റെ എട്ടാം  മത്സരം

കോട്ടയം താഴത്തങ്ങാടിയിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് 2022 ന്‍റെ എട്ടാം മത്സരത്തിൽ രണ്ടാം ഹീറ്റ്സില്‍ മത്സരിച്ചത് ചെറുതന, സെന്‍റ് പയസ്, വീയപുരം എന്നീ വള്ളങ്ങളും മത്സരത്തിനിറങ്ങി.

ചാമ്പ്യൻസ് ബോട്ട് ലീഗ് 2022 ന്‍റെ എട്ടാം  മത്സരം

വിജയിച് ട്രാക്ക് കടന്ന ശേഷം കാട്ടില്‍ തെക്കേതില്‍ വള്ളത്തിലെ ഒന്നാം അമരം നിയന്ത്രിച്ചിരുന്ന ഷാജിയും രണ്ടാം അമരം നിയന്ത്രിച്ചിരുന്ന രാജീവും വള്ളത്തിൽ നിന്ന് വെള്ളത്തിലേക്ക് വീണു.

Latest Videos

click me!