6,100 അടി ഉയരത്തിൽ പറക്കുന്ന രണ്ട് ബലൂണുകള്‍ക്കിടയില്‍ ഒരു 'മേഘ നടത്തം'
First Published | Dec 28, 2021, 12:40 PM ISTരണ്ട് നില കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് താഴേക്ക് നോക്കിയാല്‍ തലകറങ്ങുന്നവരാണ് മിക്കവരും. എന്നാല്‍, ഭൂമിയില്‍ നിന്ന് 6,100 അടി ഉയരത്തില്‍ ആകാശത്ത് പറക്കുന്ന രണ്ട് ബലൂണുകള്‍. അവയെ പരസ്പരം ബന്ധിപ്പിച്ച ഒരു കയര്‍. അതിലൂടെ നടക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ ? എന്നാല്‍, അത്തരമൊരു നടത്തത്തിലൂടെ ലോക റെക്കാര്‍ഡ് ഇട്ടിരിക്കുകയാണ് അതിസാഹസീകനായ 34 കാരന്‍ റാഫേൽ സുഗ്‌നോ ബ്രിഡി (Rafael Zugno Bridi). തന്‍റെ ജന്മദേശമായ ബ്രസീലിലെ (Brazil) പ്രയാ ഗ്രാൻഡെയ്‌ക്ക് ( Praia Grande) മുകളിൽ മേഘങ്ങൾക്കിടയിലൂടെ കുറഞ്ഞ ഇഞ്ച് വീതിയുള്ള ഒരു അയഞ്ഞ കയറിലൂടെ അത്യന്തം അപകടകരമായ രീതിയില്‍ എന്നാല്‍, ഏറെ സന്തുലിതമായി അദ്ദേഹം നടന്നു. റാഫേൽ സുഗ്‌നോ ബ്രിഡിയെ സംബന്ധിച്ച് ഈ ആകാശ നടത്തം വെറും കുട്ടിക്കളിയാണ്.