മുഖ്യന്‍റെ ആറുമണിത്തള്ളും കെ എം ഷാജിയും പിന്നെ കൊവിഡ് കാലത്തും കനക്കുന്ന ട്രോള്‍ യുദ്ധവും
First Published | Apr 17, 2020, 3:01 PM ISTലോകം മുഴുവനും കൊവിഡ്19നെതിരെ ജീവന്‍ മരണപ്പോരാട്ടത്തിലാണ്. എന്നാല്‍ കൊറോണാ വൈറസിനെതിരെയുള്ള പോരാട്ടം സംസ്ഥാനസര്‍ക്കാര്‍ ഏതാണ്ട് വിജയകരമായി പൂര്‍ത്തിയാക്കുമെന്ന അവസ്ഥ വന്നപ്പോള്‍, ഇവിടെ മറ്റ് ചില യുദ്ധങ്ങളാണ് നടക്കുന്നത്. കൊവിഡ് 19 നെതിരെ ആദ്യം തന്നെ ശക്തമായ നിലപാടുകളെടുത്ത്, ആരോഗ്യമേഖലയ്ക്ക് കരുത്ത് പകര്‍ന്ന് മുന്നില്‍ നിന്നും കാര്യങ്ങള്‍ നോക്കുകയും മാധ്യമങ്ങളോട് വിശദീകരിക്കുകയും ചെയ്തതിരുന്നത് ആരോഗ്യമന്ത്രി കെ കെ ശൈലജയാണ്. എന്നാല്‍ ശൈലജ ടീച്ചര്‍ക്ക് മീഡിയാ മാനിയയെന്നായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. ഇതോടുകൂടി മന്ത്രി കെ കെ ശൈലജ പത്രസമ്മേളനം നിര്‍ത്തി. പകരം മുഖ്യമന്ത്രി ഏറ്റെടുത്തു.
സ്വതസിദ്ധമായ രീതിയില്‍ പത്രസമ്മേളനം നടത്തിയ മുഖ്യമന്ത്രി, പക്ഷേ പ്രതിപക്ഷത്തിന്‍റെ സ്പ്രിംഗ്ളര്‍ ഡാറ്റാ ചോദ്യത്തിന് മുന്നില്‍ പകച്ചു നിന്നു. മുഖ്യമന്ത്രിക്ക് അടിതെറ്റിയെന്ന് മനസിലായ പ്രതിപക്ഷം കൂടുതല്‍ ശക്തമായ പ്രതികരണങ്ങളിലേക്ക് കടന്നു. അതില്‍ ആദ്യത്തേതായിരുന്നു കെ എം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതേകുറിച്ച് പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രിയോട് പത്രപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ആ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചുകൊണ്ട് അതിലെ ഓരോ വരിക്കും മുഖ്യമന്ത്രി സ്വതസിദ്ധമായ രീതിയില്‍ മറുപടി പറഞ്ഞു. മാത്രമല്ല, ഇനിമുതല്‍ പത്രസമ്മേളനം എല്ലാ ദിവസവും ഉണ്ടായിരിക്കില്ലെന്നും ഒന്നിടവിട്ട ദിവസങ്ങളില്‍ കാണാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്തു. ഇതോടെ ട്രോളന്മാരും സജീവമായി. ഇതിനിടെ 2013 - 2014 വര്‍ഷത്തില്‍ പ്ലസ് ടു അനുവദിക്കാനായി കെ എം ഷാജി 21 ലക്ഷം വാങ്ങിയെന്ന 2017 ലെ പരാതിയുടെ പേരില്‍ സര്‍ക്കാര്‍ കെ എം ഷാജി എംഎല്‍എയ്ക്കെതിരെ വിജിലന്‍സ് കേസിന് ശുപാര്‍ശ ചെയ്ത വാര്‍ത്തയും പുറത്ത് വന്നു. കാണാം ആ ട്രോള്‍ പ്രതികരണങ്ങള്‍.