കാര്‍ഷിക ബില്ലും ബഹളവും പിന്നെ ഇറങ്ങിപ്പോക്കും ; കാണാം ട്രോളുകള്‍
First Published | Sep 24, 2020, 3:50 PM ISTകാര്‍ഷികോത്പ്പന്നങ്ങള്‍ ഫുഡ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ സംഭരിക്കുകയും അവ പൊതു വിതരണ സംവിധാനം വഴി രാജ്യമെമ്പാടും വിതരണം ചെയ്യുകയുമാണ് ഇതുവരെ ഇന്ത്യയില്‍ നിലനിന്നിരുന്ന രീതി. എന്നാൽ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ കാര്‍ഷിക ബില്ലുകളായ കാര്‍ഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബിൽ 2020, വില ഉറപ്പാക്കുന്നതിനും കാര്‍ഷിക സേവനങ്ങള്‍ക്കുമുള്ള കാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാര്‍ 2020 എന്നിവയ്ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് രാജ്യത്തെ കര്‍ഷകര്‍ തയ്യാറെടുക്കുന്നതായി വാര്‍ത്തകള്‍ വരുന്നു. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കാര്‍ഷിക വിളകള്‍ക്ക് മികച്ച വില ഉറപ്പാക്കാന്‍ സഹായിക്കുന്നതാണ് പുതിയ ബില്ലുകളെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. എന്നാല്‍ പുതിയ ബില്ലുകള്‍ പ്രബല്യത്തില്‍ വരുന്നതോടെ സര്‍ക്കാറിന്‍റെ ഭക്ഷസംഭരണവും വിതരണവും അവസാനിക്കുമെന്നും പകരം വന്‍കിട കോര്‍പ്പറേറ്റുകള്‍ കടന്നുവരികയും ചെയ്യുമെന്ന് കര്‍ഷകരും പ്രതിപക്ഷ പാര്‍ട്ടികളും പറയുന്നു. ഏതായാലും സിഐഎയ്ക്ക് ശേഷം ഇന്ത്യയില്‍ വലിയൊരു പ്രക്ഷോഭത്തിന് തന്നെ കാരണമായേക്കാവുന്ന ബില്ലുകളെ ചൊല്ലി ട്രോളന്മാരും രംഗത്തെത്തി.