വിമർശനം ശക്തം, കടുത്ത തീരുമാനവുമായി ടർക്കിഷ് തർക്കം സിനിമയുടെ നിർമ്മാതാക്കൾ; തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചു

By Web Team  |  First Published Nov 27, 2024, 6:01 PM IST

നവാഗതനായ നവാസ് സുലൈമാൻ സംവിധാനം ചെയ്ത ടർക്കിഷ് തർക്കം എന്ന സിനിമ തിയേറ്ററുകളിൽ നിന്ന് പിൻവലിക്കുന്നതായി നിർമ്മാതാക്കൾ


കൊച്ചി: സണ്ണി വെയിൻ, ലുക് മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി  നവാഗതനായ നവാസ് സുലൈമാൻ സംവിധാനം ചെയ്ത ടർക്കിഷ് തർക്കം തിയേറ്ററുകളിൽ നിന്ന് പിൻവലിക്കുന്നതായി  നിർമാതാക്കളായ ബിഗ് പിക് ചേർസ്. കൊച്ചിയിൽ മാധ്യമങ്ങളെ കണ്ടാണ് നിർമ്മാതാക്കൾ ഇകാര്യം അറിയിച്ചത്. മതനിന്ദ നടത്തിയെന്ന് വിമർശനങ്ങളെ തുടർന്നാണ് ചിത്രം പിൻവലിക്കുന്നതെന്നാണ് വിവരം. സിനിമയിൽ ഒരു മതത്തെയും അവഹേളിക്കുന്നില്ലെന്ന് നിർമാതാക്കൾ പറഞ്ഞു. തെറ്റിധാരണ മാറ്റിയതിനു ശേഷം ടർക്കിഷ് തർക്കം വീണ്ടും തിയേറ്ററുകളിൽ എത്തിക്കുമെന്നും അവർ വ്യക്തമാക്കി.

നവംബർ 22 നാണ് ചിത്രം റിലീസായത്. മാസി എന്ന യുവാവായി ലുക്മാനും നസ്രത്ത് എന്ന യുവതിയായി ആമിന നിജാമും അഭിനയിച്ച ചിത്രത്തിൽ  സണ്ണി വെയ്ൻ പൊലീസ് വേഷത്തിലാണ് എത്തിയത്. ഹരിശ്രീ അശോകൻ, സുജിത് ശങ്കർ, ആമിന നിജാം, ജയശ്രീ,  ശ്രീരേഖ, ജോളി ചിറയത്ത്, ഡയാന ഹമീദ്, ജയൻ ചേർത്തല, അസിം ജമാൽ, തൊമ്മൻ മാങ്കുവ, സഞ്ജയ്, ശ്രീകാന്ത്, കലേഷ്, അജയ് നടരാജ്, അജയ് നിബിൻ, ജുനൈസ്, വൈശാഖ്, വിവേക് അനിരുദ്ധ്, വിവേക് മുഴക്കുന്ന് തുടങ്ങി അറുപതിലേറെ അഭിനേതാക്കൾ ഈ ചിത്രത്തിൽ  അഭിനയിച്ചിരുന്നു. 

Latest Videos

undefined

Read more: ഞെട്ടിച്ച് ഖബറിലെ കാഴ്ച്ചകൾ! സമാനതകളില്ലാത്ത അതിജീവന കഥയുമായി 'ടർക്കിഷ് തർക്കം'

ബിഗ് പിക്ചേഴ്സിന്‍റെ ബാനറിൾ നാദിർ ഖാലിദ്, അഡ്വക്കേറ്റ് പ്രദീപ് കുമാർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്. അബ്ദുൽ റഹിമാണ് ഛായാഗ്രഹണം. വിനായക് ശശികുമാർ, കൾച്ചർ ഹൂഡ് എന്നിവരുടെ വരികൾക്ക് ഇഫ്തിയാണ് സംഗീതം പകർന്നത്. ദാന റാസിക്, ഹെഷാം, കൾച്ചർ ഹൂഡ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്. എഡിറ്റിംഗ് നൗഫൽ അബ്ദുള്ള, പ്രോഡക്ഷൻ കൺട്രോളർ ജിനു പി കെ, ആർട്ട്‌ ജയൻ, കോസ്റ്റ്യൂംസ് മഞ്ജു രാധാകൃഷ്ണൻ, മേക്കപ്പ് രഞ്ജിത്ത്, സ്റ്റിൽസ് അനീഷ് അലോഷ്യസ്, ചീഫ് അസോസിയേറ്റ് പ്രേം നാഥ്‌, പി ആർ ഒ- എ എസ് ദിനേശ്.

click me!