ദില്ലി തൂത്ത്‍വാരി 'ആപ്പ്'; കാണാം ദില്ലി തെരഞ്ഞെടുപ്പ് ട്രോള്‍
First Published | Feb 11, 2020, 4:52 PM ISTരാജ്യതലസ്ഥാനമായ ദില്ലിയില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നു. എഎപിയ്ക്ക് 62 ഉം ബിജെപിയ്ക്ക് 8 ഉം സീറ്റുകളാണ് കിട്ടിയത്. മറ്റ് പാര്‍ട്ടികള്‍ക്കൊന്നും അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസ്, സിപിഎം, എന്‍സിപി, ബിഎസ്പി, എസ്പി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങി ദേശീയ രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നതും കഴിയുന്നതുമായ പാര്‍ട്ടികള്‍ നിരവധിയുണ്ട്. എന്നാല്‍ ദില്ലി തെരഞ്ഞെടുപ്പില്‍ രണ്ടേ രണ്ട് പാര്‍ട്ടികള്‍ മാത്രമേ ചിത്രത്തിലൊള്ളൂ. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുതല്‍ താഴേയ്ക്കുള്ള നേതൃനിരയേ മുഴുവനും ദില്ലി തെരഞ്ഞെടുപ്പിന് വേണ്ടി ബിജെപി ഉപയോഗിച്ചിരുന്നു. ഈ ആത്മവിശ്വാസത്തില്‍ നിന്നാണ് തങ്ങള്‍ ഇന്ദ്രപ്രസ്ഥവും ഭരിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ അമിത് ഷാ നിരവധി തവണ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. എന്നാല്‍, അമിത് ഷായുടെ വിശ്വാസത്തെ ദില്ലി നിവാസികള്‍ അടപടം തകര്‍ത്തുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. ദില്ലി തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെയാണ് മലായാളി ട്രോളന്മാര്‍ കാണുന്നതെന്ന് കാണം.