നാലാം വാരത്തിലേക്ക് കടക്കുമ്പോഴും ഹൗസ് ഫുൾ ഷോകളും ഫാസ്റ്റ് ഫില്ലിംഗ് ഷോകളും
ഹൃദു ഹാറൂൺ, സുരാജ് വെഞ്ഞാറമൂട്, മാല പാർവതി, ജോബിൻ ദാസ്, അനുജിത്ത് കണ്ണൻ, യദു കൃഷ്ണൻ, വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസൻ, കനി കുസൃതി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മുറ വിജയകരമായ നാലാം വാരത്തിലേക്ക്. മുസ്‌തഫയാണ് മുറയുടെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ വിജയത്തോടനുബന്ധിച്ച് അണിയറപ്രവർത്തകർ പുറത്തിറക്കിയ സക്സസ് ടീസറും സോഷ്യൽ മീഡിയയിൽ തരംഗമാണ്. പതിനൊന്ന് ലക്ഷത്തിൽപ്പരം കാഴ്ചക്കാരുമായി ടീസർ സോഷ്യൽ മീഡിയകളിൽ ട്രെൻഡിംഗ് ആണ്.
നാലാം വാരത്തിലേക്ക് കടക്കുമ്പോഴും ഹൗസ് ഫുൾ ഷോകളും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി തിയറ്ററിൽ ഇപ്പോളും പ്രദർശന വിജയം നേടുന്ന മുറയുടെ രചന നിർവഹിച്ചിരിക്കുന്നത് സുരേഷ്ബാബുവാണ്. എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബുവാണ് മുറയുടെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, മാല പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണ, വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റോണി സക്കറിയ, ഛായാഗ്രഹണം ഫാസിൽ നാസർ, എഡിറ്റിംഗ് ചമൻ ചാക്കോ, സംഗീത സംവിധാനം ക്രിസ്റ്റി ജോബി, കലാസംവിധാനം ശ്രീനു കല്ലേലിൽ, മേക്കപ്പ് റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം നിസാർ റഹ്‍മത്ത്, ആക്ഷൻ പി സി സ്റ്റൻഡ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ ജിത്ത് പിരപ്പൻകോട്, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.
ALSO READ : കൈയടി നേടി ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്‍മിയും; 'ഹലോ മമ്മി' സക്സസ് ടീസര്‍ എത്തി