പഞ്ചാബ് കിംഗ്സില്‍ ആദ്യ രണ്ട് സീസണുകളില്‍ മികച്ച പ്രകടനം നടത്തിയ ജിതേഷ് ശര്‍മ 163, 156 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് ചെയ്തിരുന്നത്.
ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ താരം ആരായിരിക്കും. ഒറ്റനോട്ടത്തില്‍ നോക്കിയാല്‍ അത് റിഷഭ് പന്തും ശ്രേയസ് അയ്യരുമാണെന്നായിരിക്കും ഉത്തരം. എന്നാല്‍ ഇവരെക്കാൾ പ്രതിഫലവര്‍ധന ഉണ്ടായ ഒരു താരമുണ്ട് ഇത്തവണ ഐപിഎല്ലില്‍. താരലേത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സ്വന്തമാക്കിയ ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയാണ് ഏറ്റവും കൂടുതല്‍ പ്രതിഫല വര്‍ധന കിട്ടിയ താരം.
വിക്കറ്റ് കീപ്പര്‍മാര്‍ക്ക് വന്‍ഡിമാന്‍ഡുണ്ടായിരുന്ന താരലേലത്തില്‍ 11 കോടി രൂപക്കാണ് താരലേലത്തില്‍ ആര്‍സിബി ജിതേഷ് ശര്‍മയെ സ്വന്തമാക്കിയത്. 2022ല്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്കാണ് ജിതേഷ് ശര്‍മ പഞ്ചാബ് കിംഗ്സിലെത്തിയത്. അടുത്ത രണ്ട് സീസണുകളിലും അതേ വിലക്ക് തന്നെ ടീമില്‍ തുടര്‍ന്നു. എന്നാല്‍ ഇത്തവണത്തെ മെഗാ താരലേത്തില്‍ ആര്‍സിബി 11 കോടി മുടക്കി ടീമിലെടുത്തതോടെ ജിതേഷിന്‍റെ പ്രതിഫലം 55 ഇരട്ടി വര്‍ധിച്ചു. 20 ലക്ഷത്തില്‍ നിന്ന് ഒറ്റയടിക്ക് 11 കോടിയിലെത്തി.
കെ എല്‍ രാഹുലിനെ ഞങ്ങൾക്ക് വിട്ടുതരാമോ, ഐപിഎല്ലിന് മുമ്പ് തിരികെ തരാമെന്ന് ബെംഗളൂരു എഫ് സി
പഞ്ചാബ് കിംഗ്സില്‍ ആദ്യ രണ്ട് സീസണുകളില്‍ മികച്ച പ്രകടനം നടത്തിയ ജിതേഷ് ശര്‍മ 163, 156 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് ചെയ്തിരുന്നത്. 2023ല്‍ 21 സിക്സുകളും ജിതേഷ് പറത്തി. പിന്നാലെ ഇന്ത്യൻ ടി20 ടീമിലും ജിതേഷ് അരങ്ങേറി. സഞ്ജു സാംസണ് മുമ്പ് ടി20യില്‍ ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കീപ്പറായിരുന്നു ജിതേഷിന് പക്ഷെ ദേശീയ ടീമില്‍ കാര്യമായി തിളങ്ങാനായിട്ടില്ല.
പഞ്ചാബ് കിംഗ്സില്‍ വൈസ് ക്യാപ്റ്റനായിരുന്ന ജിതേഷിന് പക്ഷെ കഴിഞ്ഞ സീസണിലും കാര്യമായി തിളങ്ങാനായില്ല. സീസണില്‍ 131 സ്ട്രൈക്ക് റേറ്റില്‍ 187 റണ്‍സ് മാത്രമെ ജിതേഷിന് നേടാനായിരുന്നുള്ളു. എങ്കിലും താരലേലത്തില്‍ ടീമുകള്‍ ജിതേഷിനായി വാശിയോടെ രംഗത്തെത്തിയിരുന്നു.
ഐപിഎല്‍ താരലേലത്തില്‍ പഞ്ചാബ് കിംഗ്സ് ശ്രേയസ് അയ്യരെ ഐപിഎല്‍ ചരിത്രത്തിലെ റെക്കോര്‍ഡ് പ്രതിഫലമായ 26.75 കോടിക്ക് സ്വന്തമാക്കിയപ്പോള്‍ തൊട്ടുപിന്നാലെ റിഷഭ് പന്തിനെ 27 കോടിക്ക് സ്വന്തമാക്കി ലക്നോ സൂപ്പര്‍ ജയന്‍റ് ആ റെക്കോര്‍ഡ് തകര്‍ത്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക