തീവ്രവാദമായാലും ശരി അല്ലേലും ശരി പൊറോട്ടയടിക്കാനാറിയാമോ ? കാണാം ചില തീവ്രവാദ ട്രോളുകള്‍
First Published | Sep 22, 2020, 4:02 PM ISTകഴിഞ്ഞ ദിവസം രാജ്യത്തെ ഞെട്ടിച്ച് കൊണ്ട് ഒരു വാര്‍ത്ത് വന്നു. രാജ്യവ്യാപകമായി ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡില്‍ അൽ ഖ്വയ്ദ തീവ്രവാദഗ്രൂപ്പിൽപ്പെട്ട ഒമ്പത് പേരെ പിടികൂടി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡുകളിലാണ് ഇവർ പിടിയിലായതെന്നാണ് എൻഐഎ അറിയിച്ചു. ആറ് പേരെ ബംഗാളിലെ മൂർഷിദാബാദിൽ നിന്നും മൂന്ന് പേരെ കേരളത്തിലെ എറണാകുളത്ത് നിന്നുമാണ് പിടികൂടിയതെന്നായിരുന്നു ആ വാര്‍ത്ത. നാടന്‍ തോക്കുകള്‍, നാടന്‍ രീതിയില്‍ നിര്‍മ്മിച്ച ശരീര കവചം, തദ്ദേശീയമായി സ്ഫോടക വസ്തുക്കളുണ്ടാക്കുന്നത് എങ്ങനെയാണെന്ന് വിശദമാക്കുന്ന ലഘു വിവരണങ്ങള്‍, ഡിജിറ്റൽ ഡിവൈസുകളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുകളും ഇവരിൽ നിന്നും പിടിച്ചെടുത്തെന്നും എൻഐഎ പറഞ്ഞു. ചിത്രങ്ങളും പുറത്ത് വിട്ടു. അതൊടൊപ്പം കളമശ്ശേരിക്കടുത്ത് പാതാളത്ത് ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള ലേബർ ക്യാമ്പിൽ താമസിച്ച മുർഷിദ് ഹസ്സൻ, പെരുമ്പാവൂരിൽ നിന്ന് യാക്കൂബ് ബിശ്വാസ്, മുസറഫ് ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. പുലർച്ചെ 2 മണിയോടെ ഉറങ്ങിക്കിടക്കുകയായിരുന്ന മുഷറഫ് ഹുസൈനിനെ പിടികൂടുകയായിരുന്നു. മുസറഫ് കഴിഞ്ഞ ഏഴ് വർഷമായി പെരുമ്പാവൂരിലെ ന്യൂ ബോംബെ ടെകസ്റ്റൈൽ ജീവനക്കാരനാണ്. യാക്കൂഹ് ബിശ്വാസ് രണ്ടര മാസം മുൻപാണ് പെരുമ്പാവൂരിലെത്തിയത്. ചായക്കടയിൽ പൊറോട്ടയടിച്ച് ജീവിക്കുകയായിരുന്നു ഇയാൾ എന്നുമുള്ള വാര്‍ത്തകള്‍ പുറത്ത് വന്നു. പക്ഷേ ആയുധങ്ങളുടെ ചിത്രം കണ്ടവര്‍ കണ്ടവര്‍ ഞെട്ടി. അല്‍ ഖ്വയ്ദ പോലൊരു അന്തര്‍ദേശീയ തീവ്രവാദി സംഘത്തിന് കേരളത്തിലെത്തിയപ്പോള്‍ എന്ത് സംഭവിച്ചുവെന്നായിരുന്നു ചിത്രങ്ങള്‍ കണ്ടവര്‍ അതിശയിച്ചത്. പക്ഷേ അതിന് ഉത്തരം നല്‍കിയത് ട്രോളന്മാരായിരുന്നു. കാണാം ആ കണ്ടെത്തലുകള്‍.