ലോക്ക്ഡൗണില്‍ ഒരു പ്രണയസല്ലാപം
First Published | Apr 11, 2020, 1:22 PM ISTചൈനയിലെ വുഹാനില്‍ തുടങ്ങി, ആഴ്ചകള്‍ കൊണ്ട് ലോകവ്യാപനത്തിലൂടെ മനുഷ്യരാശിയെ തന്നെ മുള്‍മുനിയില്‍ നിര്‍ത്തിയിരിക്കുകയാണ് കൊവിഡ് 19 വൈറസ്. നൂറ്റാണ്ടുകളായി സാമൂഹിക ജീവിതം നയിക്കുന്ന മനുഷ്യന്‍ അതൊടെ പെട്ടെന്നൊരു ദിവസം മുതല്‍ സ്വന്തം വീടുകളില്‍ മാത്രമായൊതുങ്ങി. ലോകം മനുഷ്യന്‍റെ കൈയില്‍ നിന്ന് പെട്ടെന്ന് സ്വതന്ത്രമായതു പോലെ. വന്യജീവികളെന്ന് വിളിച്ച് മാറ്റി നിര്‍ത്തിയ മൃഗങ്ങള്‍ പലതും നഗരത്തിലെ വീടുകളുടെ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. യാതൊരു ഭയാശങ്കകളും ആ മൃഗങ്ങളുടെ മുഖത്തുണ്ടായിരുന്നില്ല. ഇത്തരം നിരവധി ഫോട്ടോഗ്രഫുകള്‍ ഇപ്പോള്‍ വൈറലാണ്. അതില്‍ ഏറ്റവും അവസാനം ഇടം പിടിച്ചിരിക്കുന്നത് ഇന്ത്യയിലെ പഞ്ചാബില്‍ നിന്നുള്ള വിശേഷ് കമ്പോജിയുടെ ചിത്രങ്ങളാണ്.
" ലോക്ക് ഡൗണിനെ തുടര്‍ന്ന് വീട്ടിലിരിപ്പായതിനാല്‍ പുറത്ത് പോയി ചിത്രങ്ങളെടുക്കാന്‍ കഴിയാത്തതിന്‍റെ സങ്കടത്തിലായിരുന്നു. പക്ഷേ ഇന്ന് അത് മാറി. ലോക്ക്ഡൗൺ ഇല്ലായിരുന്നുവെങ്കിൽ, ഇത്ര മനോഹരമായ ചിത്രം വീടിനടുത്ത് നിന്ന് തന്നെ എനിക്ക് കിട്ടുമായിരുന്നില്ല. " വിശേഷ് പറഞ്ഞു.