സ്തുതി ദൈവത്തിന് മാത്രമേയുള്ളോ ? കാണാം ഫ്രാങ്കോ മുളയ്ക്കലും പിന്നെ കുറ്റവിമുക്ത ട്രോളുകളും
First Published | Jan 15, 2022, 11:39 AM ISTകേസില്‍ വിധി പ്രഖ്യാപിക്കുന്ന ദിവസം പുറം വാതിലൂടെ കോടതിയില്‍ എത്തിയ കുറ്റാരോപിനും ജലന്ദര്‍ ബിഷപ്പുമായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ വെറും നാല് മിനിറ്റിനുള്ളില്‍ കോടതി കുറ്റവിമുക്തനാക്കി. വിധി വന്നതോടെ പ്രതിഷേധ സ്വരങ്ങളുമുയര്‍ന്നു. നിരവധി പേര്‍ കോടതി വിധി ഞെട്ടിക്കുന്നതാണെന്ന് പരസ്യമായി രേഖപ്പെടുത്തി. ഇരയുടെ മൊഴി ഉണ്ടായിട്ടും വിധി എതിരായത് നിർഭാഗ്യകരമാണ്. നൂറുശതമാനം ശിക്ഷ പ്രതീക്ഷിച്ചിരുന്ന കേസാണിതെന്നും ഇന്ത്യന്‍ നിയമചരിത്രത്തിലെ തന്നെ അത്ഭുതകരമായ വിധിയാണിതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം മുന്‍ എസ്.പി എസ്. ഹരിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞത്. വിധി അറിഞ്ഞ് ഫ്രാങ്കോ മുളയ്ക്കല്‍ കോടതി പുറത്തേക്കിറങ്ങിയതും മധുര വിതരണവും ജലന്ദര്‍ രൂപതയുടെ അച്ചടിച്ച പത്രക്കുറിപ്പും പുറത്തിറങ്ങി. എന്നാല്‍, പൊതുസമൂഹം വിധിയില്‍ അസ്വസ്ഥരായിരുന്നുവെന്ന് സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങളും വ്യക്തമാക്കുന്നു. കുറ്റവിമുക്തനെതിരെ ട്രോളന്മാരും രംഗത്തെത്തി. " നിങ്ങളെ പീഡിപ്പിക്കുന്നവരെ അനുഗ്രഹിക്കുവിന്‍, അനുഗ്രഹിക്കുകയല്ലാതെ ശപിക്കരുത് (റോമാ:12:14)" എന്ന ബൈബിള്‍ വാക്യമുദ്ധരിച്ചായിരുന്നു ട്രോളുകള്‍.