എത്ര കണ്ടാലും മതിയാവാത്ത ഒരു നഗരം!
First Published | Jan 27, 2020, 5:35 PM ISTജപ്പാനീസ് തലസ്ഥാനമായ ടോക്യോയില്‍ നിന്നും 450 കിലോമീറ്റര്‍ പടിഞ്ഞാറോട്ടു മാറി പസഫിക് തീരത്താണ് ക്യോതോയുടെ സ്ഥാനം. 1896 വരെ ഒരായിരം കൊല്ലത്തോളം ജപ്പാന്റെ തലസ്ഥാനമായിരുന്നു പടിഞ്ഞാറന്‍ ജപ്പാനിലെ ഈ പുരാതന നഗരം. നാഗസാക്കിക്കു പകരം അണുബോംബിടാന്‍ തീരുമാനിക്കപ്പെട്ടത് ഈ നഗരമായിരുന്നു, എന്നിട്ടുമത് രക്ഷപ്പെട്ടതിനു പിന്നിലൊരു കഥയുണ്ട്. ക്യോതോയില്‍ മധുവിധു ആഘോഷിച്ച യുദ്ധ സെക്രട്ടറി ഹെന്റി സ്റ്റിംസണ്‍ അവസാന നിമിഷം ഈ സാംസ്‌കാരിക നഗരത്തെ അണുബോംബിടാനുള്ള പട്ടികയില്‍ നിന്നും വെട്ടിക്കളയുകയായിരുന്നു. ക്യോതോയുടെ മനോഹരവീഥികളിലൂടെ ഒരു മലയാളി എഴുത്തുകാരി നടത്തിയ യാത്രയാണിത്. നസീ മേലേതില്‍ പകര്‍ത്തിയ ചിത്രങ്ങള്‍