നാടിളക്കിയ കടുവയ്ക്ക് ഒടുവില്‍ അന്ത്യവിശ്രമം; മുങ്ങി മരണമെന്ന് പ്രാഥമിക നിഗമനം
First Published | Oct 17, 2022, 6:15 PM ISTആഴ്ചകളോളം നാടിടളക്കിയ കടുവയ്ക്ക് ഒടുവില്‍ അന്ത്യവിശ്രമം. മൂന്നാര്‍ നെയ്മക്കാട് ഭാഗത്തെ ജനവാസ മേഖലയില്‍ നിന്നും പിടികൂടിയ ഒറ്റക്കണ്ണന്‍ കടുവയെ കഴിഞ്ഞ ദിവസം പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്ന് വിട്ടിരുന്നു. എന്നാല്‍, ഇന്നലെയോടെ കടുവയെ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. വനത്തിനുള്ളിൽ സീനിയറോട ഭാഗത്തെ ജലാശയത്തിലാണ് രാവിലെ പതിനൊന്നരയോടെ കടുവയുടെ ജഡം കണ്ടെത്തിയത്. കടുവയുടെ മരണകാരണമറിയാന്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തി. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ കെ വി സന്തോഷ് കുമാര്‍.