'കാട്ടരുവി മുറിച്ച് കടക്കുന്ന ആനയ്ക്ക്' കേരളാ വനംവകുപ്പ് വന്യജീവി ഫോട്ടോഗ്രഫി മത്സരത്തില്‍ ഒന്നാം സമ്മാനം
First Published | Oct 9, 2021, 12:23 PM ISTവന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മികച്ച വന്യജീവി ഫോട്ടോഗ്രാഫറായി വിഘ്‌നേഷ് ബി ശിവനെയും മികച്ച ഹ്രസ്വചിത്ര സംവിധായകനായി ഷബീർ ടി എ യെയും (ചിത്രം കോട്ടില്ലം) തെരഞ്ഞെടുത്തു. വന്യജീവി ഫോട്ടോഗ്രാഫി മത്സരത്തിൽ വിനോദ് വേണുഗോപാൽ രണ്ടാം സ്ഥാനവും മിത്രൻ എം എം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ജയേഷ് പാടിച്ചാലിനും (ചിത്രം കാപ്പുകാടുകൾ) മനോജ് കോലായിയ്ക്കുമാണ് (ചിത്രം ദേവൂട്ടി) ഹ്രസ്വചിത്ര മത്സരത്തിൽ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയത്. യാത്രാവിവരണ മത്സരം (ഇംഗ്ലീഷ്) വിജയികൾ: സുജിത എസ് ( ഒന്നാംസ്ഥാനം), രഹ്നാ റഫീഖ്, (രണ്ടാം സ്ഥാനം), സ്വാതി കൃഷ്ണ (മൂന്നാം സ്ഥാനം) യാത്രാവിവരണ മത്സരം (മലയാളം): സന്ദീപ് ഉണ്ണികൃഷ്ണൻ ( ഒന്നാംസ്ഥാനം), ഡോ.ജോസ് മാത്യു (രണ്ടാം സ്ഥാനം), എ കെ വേണുഗോപാൽ (മൂന്നാം സ്ഥാനം), പോസ്റ്റർ രചനാ മത്സരം: സയന ടി വി ( ഒന്നാംസ്ഥാനം), എഡ്വിൻ രാജു (രണ്ടാം സ്ഥാനം), അഭിഷേക് പി (മൂന്നാം സ്ഥാനം), ക്വിസ് മത്സരം സ്‌കൂൾ തലം: ഹൃദയേഷ് ആർ കണ്ണൻ സെന്‍റ് തോമസ് ഹയർസെക്കൻഡറി സ്‌കൂൾ മുക്കോലയ്ക്കൽ തിരുവനന്തപുരം (ഒന്നാംസ്ഥാനം), സുബിൻ സുരേഷ് കെ ജി എച്ച് എസ് എസ് മേഴത്തൂർ പാലക്കാട് (രണ്ടാം സ്ഥാനം), ഹരികേഷ് ഒ പി, ചൊവ്വ എച്ച് എസ് എസ് കണ്ണൂർ (മൂന്നാം സ്ഥാനം), ക്വിസ് മത്സരം കോളേജ് : ഹൃദ്യ ആർ കൃഷ്ണൻ ( ഒന്നാംസ്ഥാനം), കാമില എ പി (രണ്ടാം സ്ഥാനം) ഫഹ്മ ജെബിൻ കെ വി എം (മൂന്നാം സ്ഥാനം).
വന്യജീവി ഫോട്ടോഗ്രാഫി മത്സരത്തില്‍ സുജീഷ് പുത്തൻ വീട്ടിൽ, രൂപേഷ് സി, നിധീഷ് കെ ബി, നൗഷാദ് കെ എ,രതീഷ് ബി ആർ, അവിനാഷ് പി സി,ഷെഫിഖ് ബി, അരുൺ ശിവകുമാർ,ജയരാജ് ടി പി, ധനേഷ് പി, ജിഷ്ണു എൻ, ജ്യോതിഷ് കുര്യാക്കോ, എന്നിവരുടെ ചിത്രങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനം ലഭിച്ചു. ഹ്രസ്വചിത്ര മത്സരത്തില്‍ രവികുമാർ കെ ആർ, ഫൈസൽ മാഗ്നറ്റിനും യാത്രാവിവരണ മത്സരം (ഇംഗ്ലീഷ്) അശ്വിനി അശോക്, അശ്വിനി മേരി, ജോനാഥൻ എഡ്വാർഡ് റോസാരിയോയും യാത്രാവിവരണ മത്സരം (മലയാളം): അശ്വിനി കൃഷ്ണ, വർഷ കെ വി, അശ്വിനി അശോക്, പോസ്റ്റർ രചനാ മത്സരം അനിറ്റ് & അദീപ് സാലു, അനന്യ എസ് സുഭാഷ്, സൂര്യദത്ത് എസ് എന്നിവരും സമ്മാനാര്‍ഹരായി.