ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ റാമ്പില്‍ ചുവടുവച്ച് 'താടി'ക്കാര്‍
First Published | Nov 22, 2021, 11:12 AM ISTകൊവിഡ് (Covid 19)വന്നതോടെ പുരുഷന്മാര്‍ക്കിടയില്‍ താടിക്കാരുടെ എണ്ണം കൂടി. ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചിട്ടതും സ്വന്തമായി താടി വടിച്ചാല്‍ ശരിയാകില്ലെന്ന തോന്നലും പുരുഷന്മാരെ താടി വളര്‍ത്താന്‍ പ്രേരിപ്പിച്ചു. പല ഹോളീവുഡ് താരങ്ങളും ലോക്ഡൌണിനിടെ താടി വളര്‍ത്താന്‍ തുടങ്ങിയത് ഹോളിവുഡില്‍ സംസാര വിഷയമായിരുന്നു. പലപ്പോഴും ഇത്തരം താരങ്ങളുടെ ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സമൂഹ്യമാധ്യമ പേജികളില്‍ ഇത് സംബന്ധിച്ച ചൂടന്‍ ചര്‍ച്ചകളും അരങ്ങേറി. കെവിൻ ഹാർട്ട്, ലോഗൻ ലെർമാൻ, ക്രിസ് പ്രാറ്റ്, പാറ്റൺ ഓസ്വാൾട്ട് തുടങ്ങിയ നിരവധി ഹോളുവുഡ് താരങ്ങളും ശരത് കുമാര്‍, ചിമ്പു, അരുണ്‍വിജയ് തുടങ്ങിയ ഇന്ത്യന്‍ തങ്ങളും തങ്ങളുടെ ക്ലീന്‍ ഷേവ് പദ്ധതി ഉപേക്ഷിച്ചത് സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിനിടെയാണ് കൊവിഡിളവുകള്‍ക്കിടെ കൊച്ചിയില്‍ താടിക്കാരൊത്ത് ചേര്‍ന്നത്. പരിപാടിക്കെത്തിയ താടിക്കാരില്‍ 23 പേര്‍ റാമ്പിലും ചുവട് വച്ചു. കാണാം ആ കാഴ്ചകള്‍. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ രാജേഷ് തകഴി.