ഒന്ന്...കലോറി ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിന് വേണ്ടതിലധികം കലോറി ഭക്ഷിക്കാന്‍ ശ്രമിക്കുക. പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താനും ശ്രദ്ധിക്കുക.
undefined
രണ്ട്...പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. കാരണം ശരീരഭാരം വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു പ്രധാന ഘടകം പ്രോട്ടീൻ ആണ്. മത്സ്യം, മുട്ട, മാംസം, പാലുല്‍പ്പനങ്ങള്‍, നട്സ് തുടങ്ങിയവയില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇവയൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
undefined
മൂന്ന്...കാര്‍ബോഹൈട്രേറ്റും ഫാറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. വണ്ണം കുറയ്ക്കുന്നവര്‍ ചോറ് ഒഴിവാക്കുമ്പോള്‍ വണ്ണം വയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് ചോറ് ധൈര്യമായി കഴിക്കാം. അന്നജം കൂടുതലുള്ള ചോറ് ശരീരഭാരം കൂട്ടും. അതുപോലെ തന്നെ കിഴങ്ങ് വര്‍ഗ്ഗങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കൂട്ടാന്‍സഹായിക്കും.അവക്കാഡോ, നട്സ് തുടങ്ങിയവയൊക്കെ കഴിക്കാം.
undefined
നാല്...മൂന്ന് നേരത്തില്‍ കുറയാതെ ഭക്ഷണം കഴിക്കുക. ഭക്ഷണത്തിന്‍റെ അളവ് പതിയെ കൂട്ടാനും ശ്രമിക്കുക. ഭക്ഷണത്തിന് തൊട്ടുമുന്‍പ് വെള്ളം കുടിക്കരുത്. ഇത് വിശപ്പ് കുറയ്ക്കാന്‍ കാരണമാകും.
undefined
അഞ്ച്...ദിവസവും ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് ശരീരഭാരം വര്‍ധിക്കാന്‍ സഹായിക്കും.
undefined
ആറ്...ഏത്തപ്പഴം പോലുള്ള ഊര്‍ജം കൂടിയ പഴങ്ങള്‍ വണ്ണം വയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ദിവസവും ഓരോഏത്തപ്പഴം കഴിക്കാം. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനുംഇവ സഹായിക്കും.
undefined
ഏഴ്...വണ്ണം വയ്ക്കാനും വ്യായാമം നിര്‍ബന്ധമാണ്. ശരീരഭാരം വർധിപ്പിക്കാനുള്ള വ്യായാമങ്ങള്‍ പരിശീലകന്‍റെ സഹായത്തോടെ ചെയ്യാം.
undefined