തലമുടിയുടെ അറ്റം പിളരുന്നത് തടയാന്‍ ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍...

First Published | Dec 6, 2020, 10:11 PM IST

നല്ല നീളമുളള തലമുടി ഇന്നും മിക്ക പെണ്‍കുട്ടികളുടെയും സ്വപ്നമാണ്. എന്നാല്‍ തലമുടി കൊഴിച്ചിലും താരനും ആണ് പലരെയും അലട്ടുന്ന പ്രശ്നം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. ഇത്തരത്തില്‍ തലമുടിയുടെ അറ്റം പിളരുന്നത് തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. 

ഒന്ന്...എണ്ണ കൊണ്ട് മസാജ് ചെയ്യുന്നത് തലമുടിയുടെ അറ്റം പിളരുന്നത് തടയാന്‍ സഹായിക്കും. ഇതിനായി വെളിച്ചെണ്ണയോ ഒലീവ് എണ്ണയോ ചൂടാക്കി തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിച്ച് മസാജ് ചെയ്യാം.എണ്ണ മുടിയെ മോയ്സചറൈസ് ചെയ്യുകയും ഒപ്പം അറ്റം പിളരുന്നതിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.
undefined
രണ്ട്...മുട്ടയിൽ പ്രോട്ടീനുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലെ ഫാറ്റി ആസിഡുകൾ തലമുടിയുടെ അറ്റം പിളരുന്നതിനെ തടയും. അതിനാല്‍ മുട്ടയോടൊപ്പം കുറച്ച് എണ്ണയോ തൈരോ ചേർത്ത് ഹെയർ മാസ്ക് ഉണ്ടാക്കി തലമുടിയിൽ ഉപയോഗിക്കാവുന്നതാണ്.
undefined

Latest Videos


മൂന്ന്...ദിവസവും ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നത് തലമുടിക്ക് ദോഷം ചെയ്യും. മുടി പിളരാതിരിക്കാനും മുടി കൊഴിച്ചിൽ തടയാനും കണ്ടീഷനിംഗ് വളരെ അത്യാവശ്യമാണ്.
undefined
നാല്...ഇടയ്ക്കിടെ മുടി വെട്ടി കൊടുക്കുന്നതും നല്ലതാണ്. കൃത്യമായ ഇടവേളകളിൽ മുടിയുടെ അറ്റം ചെറുതായി വെട്ടാവുന്നതാണ്.
undefined
അഞ്ച്...ശരിയായ ഭക്ഷണക്രമം പിന്തുടരുക. വിറ്റാമിനുകളും പ്രോട്ടീനുകളും അടങ്ങിയ ശരിയായ ഭക്ഷണക്രമം തലമുടിയുടെ ആരോഗ്യത്തിന് ആവശ്യമാണ്.
undefined
click me!