ഹൈദരാബാദില്‍ ബാറ്റിംഗ് വെടിക്കെട്ട്? മുംബൈക്കെതിരെ കേരളം ആദ്യം ബാറ്റ് ചെയ്യും, സഞ്ജു സാംസണ്‍ തിരിച്ചെത്തി

By Web Team  |  First Published Nov 29, 2024, 10:55 AM IST

തിരിച്ചെത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ കരുത്തില്‍ കേരളം ക്രീസിലേക്ക് 


ഹൈദരാബാദ്: സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ മുംബൈക്കെതിരെ കേരള ക്രിക്കറ്റ് ടീം ആദ്യം ബാറ്റ് ചെയ്യും. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ ശ്രേയസ് അയ്യര്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലേക്ക് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തിരിച്ചെത്തി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ ഫോമാണ് മുംബൈയുടെ പ്രതീക്ഷ. വാശിയേറിയ പോരാട്ടം ഹൈദരാബാദില്‍ പ്രതീക്ഷിക്കാം.  

പ്ലേയിംഗ് ഇലവനുകള്‍

Latest Videos

undefined

കേരളം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മുഹമ്മദ് അസ്‌ഹറുദ്ദീന്‍, രോഹന്‍ എസ് കുന്നുമ്മല്‍, സച്ചിന്‍ ബേബി, സല്‍മാന്‍ നിസാര്‍, വിഷ്‌ണു വിനോദ്, അബ്‌ദുള്‍ ബാസിത് പി എ, മിഥുന്‍ എ എസ്, ബേസില്‍ എന്‍ പി, നിധീഷ് എം ഡി, വിനോദ് കുമാര്‍ സി വി. 

മുംബൈ: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, അന്‍ങ്ക്രിഷ് രഘുവന്‍ഷി, അജിങ്ക്യ രഹാനെ, സുര്യാന്‍ഷ് ഷെഡ്‌ഗെ, ഷാംസ് മലാനി, ഹര്‍ദിക് താമോര്‍ (വിക്കറ്റ് കീപ്പര്‍), തനുഷ് കോട്ടിയാന്‍, ഷര്‍ദ്ദുല്‍ താക്കൂര്‍, മോഹിത് അവാസ്ഥി, റോയ്‌സ്‌ടണ്‍ എച്ച് ഡയാസ്. 

ഗ്രൂപ്പ് ഇയില്‍ മൂന്നില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച കേരളം നിലവില്‍ രണ്ടാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളില്‍ രണ്ടും ജയിച്ച മുംബൈ എട്ട് പോയിന്‍റ് തന്നെയായി തൊട്ടുപിന്നിലുണ്ട്. 8 പോയിന്‍റ് തന്നെയെങ്കിലും രണ്ട് കളികളില്‍ രണ്ടും ജയിച്ച് മികച്ച നെറ്റ് റണ്‍റേറ്റിന്‍റെ (+3.462) കരുത്തില്‍ ആന്ധ്രാ ഒന്നാമത് നില്‍ക്കുന്നു. ഇന്ന് മുംബൈയെ വീഴ്‌ത്തിയാല്‍ കേരളത്തിന് ടൂര്‍ണമെന്‍റില്‍ ഇരട്ടി പ്രതീക്ഷയാകും. 

Read more: സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ടി20: മുംബൈയെ മലര്‍ത്തിയടിക്കാന്‍ സഞ്ജുപ്പട; എങ്ങനെ തത്സമയം കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!