നിങ്ങള്‍ എപ്പോഴും സന്തോഷിക്കുന്ന, വിജയിച്ച ഒരാളാണോ? സ്വയം പരിശോധിക്കാൻ ചില സൂചനകൾ...

First Published | Apr 19, 2021, 5:15 PM IST

എല്ലാവര്‍ക്കും ഒരുപോലെ ആവശ്യമുള്ള രണ്ട് കാര്യങ്ങളാണ് സന്തോഷവും വിജയവും, അല്ലേ? ഇവിടെയിതാ ഇത് രണ്ടും നേടിയവരില്‍ നിന്ന് പഠിക്കാന്‍ അവരുടേതായ ചില ശീലങ്ങളെ കുറിച്ചാണ് പറയുന്നത്. ഇവ വച്ചുകൊണ്ട് തന്നെ നിങ്ങള്‍ക്ക് സ്വയവും വിലയിരുത്തല്‍ നടത്താവുന്നതാണ്.

എപ്പോഴും സന്തോഷിക്കുന്നവരും ജിവിതത്തില്‍ വിജയിക്കുന്നവരും വര്‍ത്തമാനകാലത്തില്‍ തന്നെയായിരിക്കും. ഈ നിമിഷം അനുഭവിക്കുക എന്ന തത്വത്തിനായിരിക്കും അവര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുക. ഭൂതകാലത്തിലോ ഭാവികാലത്തിലോ അധികം നില്‍ക്കാന്‍ അവര്‍ താല്‍പര്യപ്പെടില്ല.
undefined
ആരോടും വെറുപ്പോ വൈരാഗ്യമോ സൂക്ഷിക്കില്ല. ഇങ്ങനെയുള്ള വികാരങ്ങള്‍ ആരോട് സൂക്ഷിച്ചാലും അതിന്റെ ദൂഷ്യഫലം നേരിടുന്നത് നമ്മള്‍ തന്നെ ആയിരിക്കും. അതിനാല്‍ വെറുപ്പും പകയുമെല്ലാം എടുത്ത് ദൂരെക്കളയാം.
undefined

Latest Videos


സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി പണം ചെലവഴിക്കുന്നത് പോലെ തന്നെ ചുറ്റുമുള്ളവരുടെ ആവശ്യങ്ങള്‍ക്കായും നിങ്ങള്‍ സന്തോഷത്തോടെ പണം ചിലവിടാറുണ്ടോ? എങ്കില്‍ നിങ്ങള്‍ സന്തോഷത്തിന് പ്രാധാന്യം കൊടുക്കുന്നു എന്ന് തന്നെയാണ് സൂചന.
undefined
കാര്യങ്ങള്‍ തിരക്ക് കൂട്ടി ചെയ്യുന്നവര്‍ സന്തോഷത്തിന് സ്ഥാനം കൊടുക്കുന്നവരോ വിജയിക്കുന്നവരോ ആകാന്‍ സാധ്യതയില്ല. സമയമെടുത്ത് ആസ്വദിച്ച് ഓരോ കാര്യങ്ങളും ചെയ്യുന്നവരെ സംബന്ധിച്ച് അവര്‍ക്ക് മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറവായിരിക്കും. ഇവരാണ് സന്തോഷവാന്മാര്‍ സന്തോഷവതികള്‍.
undefined
'നെഗറ്റീവ്' ചിന്തകളെ എല്ലാം മാറ്റിവച്ച് നമുക്ക് പ്രിയപ്പെട്ടവര്‍ക്കൊപ്പവും നമ്മുടെ അതേ ചിന്താഗതികളുള്ളവര്‍ക്കൊപ്പവും സമയം ചെലവിടാന്‍ ശ്രമിക്കാറുണ്ടോ? എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്നയാളാണ്. വിജയവും ഇതേ പാതയില്‍ നിങ്ങളെ കാത്തിരിക്കുന്നു.
undefined
ജീവിതത്തില്‍ ചില കാര്യങ്ങളെ മാറ്റിമറിക്കാനോ, അകറ്റിനിര്‍ത്താനോ നമുക്ക് സാധിക്കില്ല. ഇത്തരം കാര്യങ്ങളെ ചൊല്ലി അനാവശ്യമായി ഉത്കണ്ഠപ്പെടുന്നതിലും അര്‍ത്ഥമില്ല. അതിനാല്‍ തന്നെ അങ്ങനെയുള്ള കാര്യങ്ങളെ അതിന്റെ ഗതിക്കനുസരിച്ച് വിട്ട് മുന്നോട്ടുപോകാന്‍ സാധിക്കണം. ഇങ്ങനെയുള്ളവരിലും സന്തോഷവും വിജയവും സാധ്യമായിരിക്കും.
undefined
ചെറുതോ വലുതോ ആകട്ടെ വിജയങ്ങളെ ആഘോഷിക്കാനുള്ള മനസ് നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ സന്തോഷത്തിന് വേണ്ടി നിലകൊള്ളുന്നുവെന്ന് പറയാം. വലിയ വിജയങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു.
undefined
ബന്ധങ്ങളില്‍ സജീവമായി തുടരാനും, പ്രിയപ്പെട്ടവര്‍ക്ക് വേണ്ട സമയങ്ങളില്‍ അവരെ കേള്‍ക്കാനും അവര്‍ക്ക് ആശ്രയമാകാനും നിങ്ങള്‍ക്ക് സാധിക്കാറുണ്ടോ? ഉണ്ട് എങ്കില്‍ നിങ്ങള്‍ സ്വയം വിജയിച്ച ഒരാളായി തന്നെ മനസിലാക്കുക.
undefined
പല പ്രതിസന്ധികളും നമ്മെ തളര്‍ത്തിയേക്കാം. എന്നാല്‍ മോശമായ കാര്യങ്ങളെ അഭിമുഖീകരിച്ച ശേഷം വീണ്ടും ഉള്ളില്‍ പ്രതീക്ഷകളെ നട്ടുവളര്‍ത്തുക. ഈ ശുഭാപ്തിവിശ്വാസം തന്നെയായിരിക്കും നിങ്ങളുടെ സന്തോഷവും വിജയവും.
undefined
click me!