തന്റെ വിവാഹദിന ചെലവുകൾ കണ്ടെത്താനായി ടോണി സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റിട്ടു. തനിക്ക് ക്യാൻസർ പിടിപ്പെട്ടിരിക്കുകയാണ്. ഇനി രണ്ട് മാസം മാത്രമേ താൻ ജീവിച്ചിരിക്കുന്നു എന്നാണ് ടോണി കുറിച്ചത്. ടോണിയുടെ പോസ്റ്റ് കണ്ട് പലരും സഹായം ചെയ്യാൻ മുന്നോട്ട് വന്നു.
undefined
11,333 യു.എസ് ഡോളർ ( 8,33,848 ഇന്ത്യൻ രൂപ) ആണ് ടോണിയെ തേടിയെത്തിയത്.ശേഷം വിവാഹം നന്നായി നടത്തുകയും ചെയ്തു. സുഹൃത്ത് ജെയിംസാണ് ടോണിയെ മിന്നു ചാർത്തിയത്.
undefined
വിവാഹത്തിന് തൊട്ടുമുൻപ് പള്ളിക്ക് സമീപത്തെ ഹോട്ടലിലെത്തി പണം എണ്ണിത്തിട്ടപ്പെടുത്തിയ ദമ്പതികൾ ഹണിമൂണിനായി ടർക്കി, ജർമനി, ആസ്ട്രിയ, ഹംഗറി എന്നീ രാജ്യങ്ങളിൽ യാത്രയും ബുക്ക് ചെയ്തു.
undefined
ടോണിയുടെ മോശം ആരോഗ്യസ്ഥിതിയിൽ ഇത്തരമൊരു യാത്ര അനാവശ്യമെന്ന് പറഞ്ഞ സുഹൃത്തുക്കളെ ഇത് തന്റെ അവസാന ആഗ്രഹമെന്ന് പറഞ്ഞാണ് ടോണി മടക്കി അയച്ചത്. എന്നാൽ, ടോണിയുടെ തട്ടിപ്പ് പുറത്തായി.
undefined
കൊവിഡ് വാക്സിൻ ശരീരത്തിൽ പരീക്ഷിക്കാൻ ടോണി തയാറായി എന്ന വിവരം പുറത്തുവന്നതോടെയാണ് ഇരുവരുടെയും തട്ടിപ്പ് പുറംലോകം അറിഞ്ഞത്.
undefined
2019 ഫെബ്രുവരി മുതൽ ടോണി തട്ടിപ്പ് നടത്തിവരികയായിരുന്നു. ടോണി കഴിഞ്ഞ ആഴ്ച കുറ്റം സമ്മതിക്കുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു. '' ഇവർ വിശ്വാസ ലംഘനം ''നടത്തിയതായി ജില്ലാ ജഡ്ജി നിക്കോളാസ് സാണ്ടേഴ്സ് പറഞ്ഞു.
undefined