Alia Bhatt : സബ്യസാചിയുടെ ചുവപ്പ് സാരിയില്‍ മനോഹരിയായി ആലിയ ഭട്ട്; ചിത്രങ്ങള്‍

First Published | Dec 11, 2021, 6:07 PM IST

ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ മനസ്സു കീഴടക്കിയ ബോളിവുഡ് നടിയാണ് ആലിയ ഭട്ട് (Alia Bhatt). സമൂഹമാധ്യമങ്ങളിലൂടെയും യൂട്യൂബ് ചാനലിലൂടെയുമൊക്കെ ആലിയ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

ആലിയയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. ആലിയ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്. 
 

ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചുവപ്പ് സാരിയിലാണ് ഇത്തവണ ആലിയ തിളങ്ങിയത്. 
 

Latest Videos


സബ്യസാചി മുഖര്‍ജി ഡിസൈന്‍ ചെയ്ത ചുവപ്പ് നിറത്തിലുള്ള ലെഹങ്ക സാരിയില്‍ അതിമനോഹരിയായിരിക്കുകയാണ് ആലിയ. ആർആർആർ സിനിമയുടെ ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കാന്‍ എത്തിയതാണ് താരം. 
 

ഷീർ സാരിക്കൊപ്പം ഡ‍ീപ് നെക്‌ലൈനുള്ള ചുവപ്പ് സ്ട്രാപ്പി ബ്ലൗസ് ആണ് താരം പെയർ ചെയ്തത്. എംബ്ബല്ലിഷ്മെന്‍റുകളാണ് ബ്ലൗസിനെ മനോഹരമാക്കുന്നത്. 
 

സബ്യസാചി കലക്‌ഷനില്‍ നിന്നുള്ള വെള്ളിക്കമ്മലുകൾ മാത്രമായിരുന്നു ആക്സസറീസ്. ചുവപ്പ് ലിപ്സ്റ്റിക്കില്‍ താരം കൂടുതല്‍ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. 
 

കഴിഞ്ഞ ദിവസം ടിഫാനി ഗ്രീന്‍ കാഞ്ചിവരം സാരി ധരിച്ച ചിത്രങ്ങളും ആലിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. സിംപിളായ സ്ലീവ്ലെസ് ബ്ലൗസാണ് ആലിയ സാരിക്കൊപ്പം ധരിച്ചത്. 

click me!