കരമടി വലയില്‍ കുടുങ്ങിയ വെള്ളുടുമ്പന്‍ സ്രാവിനെ കടലിലേക്ക് തന്നെ വിട്ടയച്ച് കടലിന്‍റെ മക്കള്‍
First Published | Jan 12, 2022, 5:10 PM ISTതിരുവനന്തപുരം ജില്ലയിലെ കരുംകുളം കടൽത്തീരത്ത് വിരിച്ച കരമടി വലയിൽ ഉടുമ്പ് സ്രാവ് കുടുങ്ങി. വെള്ളുടുമ്പ് ഇനത്തില്‍പ്പെട്ട സ്രാവാണ് കലമടി വലയില്‍ കുടുങ്ങിയത്. അപകടകാരിയല്ല എന്നാൽ ഭക്ഷണമായി ഇതിനെ ഉപയോഗിക്കാറില്ല. സാധാരണയായി കടലിന്‍റെ അടിത്തട്ടിൽ കാണപ്പെടുന്ന ഈ മത്സ്യം ഏങ്ങനെയാണ് തീരദേശത്തേക്ക് എത്തിയതെന്ന് അറിയില്ല. അബദ്ധത്തില്‍ കരമടിവലയില്‍ കുടുങ്ങിയതാവാമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.