സംസ്ഥാനത്തെങ്ങും പ്രതിപക്ഷ പ്രതിഷേധം; വിരട്ടാന്‍ നോക്കേണ്ടെന്ന് വി ഡി സതീശന്‍
First Published | Jun 14, 2022, 6:12 PM ISTസ്വർണക്കടത്ത് വിവാദത്തെ തുടര്‍ന്ന് ഇന്നലെ തലസ്ഥാന നഗരത്തില്‍ അരങ്ങേറിയ അക്രമ സംഭവങ്ങളിലും കെപിസിസി ആസ്ഥാനത്തിന് നേരെയുണ്ടായ കല്ലെറിലും അക്രമത്തിലും പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനമൊട്ടുക്കും കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, ആര്‍എസ്പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. വിവിധ സ്ഥലങ്ങളില്‍ നടന്ന പ്രകടനങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. മലപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. മലപ്പുറം കുന്നുമ്മലിൽ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു. ഇതേ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. റോഡ് ഉപരോധിച്ച പത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. മലപ്പുറത്ത് നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് മുബഷീര്‍.