കരയും കടലും വളയാന്‍ തീരദേശവാസികള്‍; വിഴിഞ്ഞം തുറമുഖ സമരം ഏഴാം നാള്‍
First Published | Aug 22, 2022, 10:35 AM ISTകേരളതീരത്ത് നിന്ന് ശക്തമായ മഴയുണ്ടാകുമെന്ന കാലാവാസ്ഥാ കേന്ദ്രം മുന്നറിയിപ്പുകളെ അവഗണിച്ച് ഇന്ന് (22.8.2022) രാവിലെ മുതല്‍ വിഴിഞ്ഞം തുറമുഖ പ്രദേശത്തെ കരയും കടലും വളയാന്‍ ലത്തീന്‍ അതിരൂപതയും തീരദേശവാസികളെ ഒരുങ്ങുകയാണ്. ജീവിക്കാനുള്ള തങ്ങളുടെ അവകാശത്തെ സര്‍ക്കാര്‍ മാനിക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം. അദാനിയുടെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലല്ലെന്നും ഈ അശാസ്ത്രീയ നിര്‍മ്മിതി മൂലം തങ്ങളുടെ ജീവനും തൊഴില്‍ ചെയ്യാനുമുള്ള സാഹചര്യം തന്നെ ഇല്ലാതാകുന്നു. ഈ പ്രശ്നത്തിന് ശ്വാശ്വത പരിഹാരം ആവശ്യപ്പെട്ടാണ് മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും സമരം. സമരം നയിക്കുന്ന ലത്തീന്‍ അതിരൂപതയ്ക്ക് കെസിബിസി അടക്കം വിവിധ കേരളത്തിലെ തീരദേശങ്ങളുടെ പിന്തുണയുണ്ട്. പതിവില്‍ നിന്ന് വിപരീതമായി ഒരാഴ്ചയായി സമരം നടക്കുന്ന പദ്ധതി പ്രദേശത്ത് ഇന്ന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സമരസ്ഥലത്ത് നിന്നുള്ള ചിത്രങ്ങള്‍ റോബര്‍ട്ട്, ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാരായ റോണി, റിജു,