ഐപിഎല്‍ 2021: ആ ബാറ്റ് ഇങ്ങെടുത്തേ! എന്താ ഒരു തലയെടുപ്പ്; ധോണിയുടെ തിരിച്ചുവരവ് ആഘോഷമാക്കി ട്രോളര്‍മാര്‍

First Published | Oct 11, 2021, 1:55 PM IST

ധോണിയുടെ തിരിച്ചുവരവാണ് ക്രിക്കറ്റ് ലോകത്തെ സംസാരവിഷയം. ഐപിഎല്‍ ക്വാളിഫയറില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ നാല് വിക്കറ്റിന്റെ ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടിയത്. ചെന്നൈ 19.4 ഓവറില്‍ ലക്ഷ്യം മറികടന്നു. അവസാന ഓവറെറിഞ്ഞ ഡല്‍ഹി പേസര്‍ ടോം കറനെതിരെ മൂന്ന് ബൗണ്ടറികള്‍ നേടി ധോണി ചെന്നൈയെ വിജയത്തിലേക്ക് നയിച്ചു. ധോണിയുടെ ഫിനിഷിംഗ് കഴിവ് ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ചു. സോഷ്യല്‍ മീഡിയില്‍ ചില ട്രോളുകള്‍ രസകരമായിരുന്നു...

പല കാരണങ്ങളാലും വൈകാരികമായ നിമിഷമായിരുന്നു ഈ വിജയമെന്ന പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിംഗ് വ്യക്തമാക്കിയിരു്ന്നു. ധോണിയെ കുറിച്ചും അദ്ദേഹം കുറെയേറെ സംസാരിച്ചു.

ഫ്‌ളെമിംഗിന്റെ വാക്കുകള്‍... ''വൈകാരികമായും വലിയ സന്തോഷം നല്‍കുന്ന ജയമാണിത്. ഓരോ തവണ അവന്‍ പുറത്താകുമ്പോഴും അവന് ഞങ്ങള്‍ പിന്തുണ നല്‍കി.'' മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മത്സരശേഷം പറഞ്ഞു. 

Latest Videos


''അവനില്‍ അര്‍പ്പിച്ചിരിക്കുന്ന പ്രതീക്ഷ എത്രത്തോളമാണെന്നും അതിന്റെ സമ്മര്‍ദ്ദം എത്രത്തോളമാണെന്നും ഞങ്ങള്‍ക്കറിയാം. ഒരിക്കല്‍ കൂടി ഞങ്ങള്‍ക്കായി അവന്‍ വിജയം നേടിത്തന്നിരിക്കുന്നു.'' ഫ്‌ളെമിംഗ് കൂട്ടിച്ചേര്‍ത്തു. 

ജയത്തോടെ, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ആദ്യം ഫൈനല്‍ ഉറപ്പിക്കുന്ന ടീമായി ചെന്നൈ. ധോണിക്ക് പുറമെ റിതുരാജ് ഗെയ്ക് വാദ് (70),റോബിന്‍ ഉത്തപ്പ (63) എന്നിവരുടെ പ്രകടനവും നിര്‍ണായകമായി.

ഡല്‍ഹി നായകന്‍ റിഷഭ് പന്തിന്റെ പല തീരുമാനങ്ങളും പിഴച്ചതും ടീമിന് തിരിച്ചടിയായി. അവസാന ഓവര്‍ കഗിസോ റബാദയ്ക്ക് നല്‍കണമായിരുന്നുവെന്ന അഭിപ്രായം വന്നു. 19-ാം ഓവറെങ്കിലും നല്‍കിയിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ എന്നുള്ള സംസാരവുമണ്ട്. 

ചില നാഴികക്കല്ലുകളും മത്സരത്തില്‍ മറികടക്കാന്‍ താരങ്ങള്‍ക്കായി. ഏറ്റവും കൂടുതല്‍ ഐപിഎല്‍ ഫൈനല്‍ കളിക്കുന്ന നായകനെന്ന റെക്കോര്‍ഡ് ധോണി സ്വന്തമാക്കി. ധോണിയുടെ ഒമ്പതാം ഐപിഎല്‍ ഫൈനലാണിത്. 

ഇതില്‍ മൂന്ന് തവണ കിരീടത്തിലേക്ക് നയിക്കാന്‍ ധോണിക്കായി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പ്ലേ ഓഫ് മത്സരങ്ങളില്‍ റണ്‍സ് പിന്തുടര്‍ന്ന് ടീം വിജയത്തിലെത്തുമ്പോള്‍ ധോണി പുറത്താവാതെ നില്‍ക്കുന്നതും ഇതാദ്യം. 

Dhoni Trolls

സുരേഷ് റെയ്നക്ക് പകരക്കാരനായി ടീമിലെത്തിയ റോബിന്‍ ഉത്തപ്പ വെടിക്കെട്ട് ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. 44 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 63 റണ്‍സാണ് ഉത്തപ്പ നേടിയത്. 

Dhoni Trolls

23 ഇന്നിങ്സിനുള്ളിലെ ഉത്തപ്പയുടെ ആദ്യത്തെ അര്‍ധ സെഞ്ച്വറിയാണിത്. 2019ല്‍ കിംഗ്‌സ് പഞ്ചാബിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി 67 റണ്‍സാണ് ഇതിന് മുമ്പ് ഉത്തപ്പ നേടിയത്.

Dhoni Trolls

ടി20 ക്രിക്കറ്റില്‍ 550 വിക്കറ്റ് നേടുന്ന ആദ്യത്തെ താരമാവാന്‍ ബ്രാവോക്കായി. 506 മത്സരത്തില്‍ നിന്നാണ് സിഎസ്‌കെ ഓള്‍റൗണ്ടറുടെ ഈ നേട്ടം. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ വളരെ താരമൂല്യമുള്ള കളിക്കാരനാണ് ബ്രാവോ. 

Dhoni Trolls

കൂടാതെ ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കില്‍ അമിത് മിശ്രക്കൊപ്പം രണ്ടാം സ്ഥാനത്തേക്കെത്താനും ബ്രാവോക്കായി. 166 വിക്കറ്റാണ് രണ്ട് പേര്‍ക്കുമുള്ളത്. 

170 വിക്കറ്റുള്ള ലസിത് മലിംഗയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. കീറണ്‍ പൊള്ളാര്‍ഡിന് ശേഷം ഐപിഎല്ലില്‍ 150 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന താരം കൂടിയാണ് ബ്രാവോ. ഡല്‍ഹിക്കെതിരേ മൂന്ന് ഓവറില്‍ 31 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് വീഴ്ത്തിയത്.

റിതുരാജിന്റെ പ്രകടനം വിജയത്തില്‍ നിര്‍മായകായി. 50 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്സുമുള്‍പ്പെടെ 70 റണ്‍സാണ് അദ്ദേഹം നേടിയത്. താരത്തിന്റെ ഏഴാമത്തെ അര്‍ധ സെഞ്ച്വറിയും സീസണിലെ നാലാമത്തെ അര്‍ധ സെഞ്ച്വറിയുമാണിത്.

Dhoni Trolls

സീസണില്‍ കെ എല്‍ രാഹുലിന് ശേഷം 600 റണ്‍സില്‍ കൂടുതല്‍ നേടുന്ന താരമാണ് ഗെയ്കവാദ്. ഒരു സീസണില്‍ 600 റണ്‍സ് നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാന്‍കൂടിയായി താരം. യുഎഇ പാദത്തില്‍ 400 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ താരമാവാനും ഗെയ്കവാദിനായി. 

Dhoni Trolls

ധോണിയുടേത് വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമായിരുന്നു. ലീഗ് ഘട്ടത്തില്‍ ഒരു തവണ പോലും ഫോമിലേക്കെത്താനാവാത്ത ധോണി നിര്‍ണായക മത്സരത്തില്‍ തന്റെ പഴയ മികവോടെ ഫിനിഷ് ചെയ്യുകയായിരുന്നു.

Dhoni Trolls

തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ക്ക് മുകളിലാണ് ധോണി ബാറ്റിംഗിനായി എത്തിയത്. ധോണി ഇറങ്ങാനുണ്ടായ സാഹചര്യം വ്യക്തമാക്കുകയാണ് പരിശീലന്‍ ഫ്‌ളെമിംഗ്. 

Dhoni Trolls

ധോണിയുടെ സ്ഥാനം ചോദിച്ചുവാങ്ങുകയായിരുന്നു എന്നാണ് ഫ്‌ളമിംഗ് വെളിപ്പെടുത്തിയിരിക്കുന്നത്. ''നിരവധി ചര്‍ച്ചകള്‍ നടന്നു. തന്ത്രപരമായ പല കാര്യങ്ങളും ചര്‍ച്ച ചെയ്തു. ഒടുവില്‍ ഞാന്‍ ബാറ്റിങ്ങിനിറങ്ങാമെന്ന് ധോണി പറയുകയായിരുന്നു. ഞാന്‍ അവന് പിന്തുണ നല്‍കി.''

Dhoni Trolls

2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ യുവരാജ് സിങ്ങിന് മുമ്പ് ബാറ്റിങ്ങിനിറങ്ങി ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ച ധോണിയുടെ മികവ് ഓര്‍മപ്പെടുത്ത പ്രകടനം കൂടിയായിരുന്നു ഇത്.

Dhoni Trolls

ഡല്‍ഹിക്കായി രണ്ടാം പാദത്തില്‍ ആദ്യ അര്‍ധ സെഞ്ച്വറിയാണ് പൃഥ്വി ഷാ നേടിയത്. 34 പന്തില്‍ 60 റണ്‍സ് നേടിയ പൃഥ്വി ഏഴ് ഫോറും മൂന്ന് സിക്സുമാണ് പറത്തിയത്. 

Dhoni Trolls

ഐപിഎല്ലിന്റെ പ്ലേ ഓഫില്‍ ഡല്‍ഹി ഓപ്പണറുടെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണിത്. 2020ല്‍ ശിഖര്‍ ധവാന്‍ ഹൈദരാബാദിനെതിരേ 78 റണ്‍സ് നേടിയതാണ് ഈ റെക്കോഡില്‍ മുന്നിലുള്ളത്.

click me!