ഐപിഎല്‍ 2021: സഞ്ജു, ദേവ്ദത്ത്, രാഹുല്‍, വില്യംസണ്‍.! ആര്‍സിബിയുടെ ഭാവി ക്യാപ്റ്റന്‍ ആരാവും? സാധ്യതകള്‍ ഇങ്ങനെ
First Published | Oct 6, 2021, 1:11 PM ISTഐപിഎല്‍ (IPL 2021) സീസണിനൊടുവില്‍ വിരാട് കോലി (Virat Kohli) മാറുമ്പോള്‍ ആരാകും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ (Royal Challengers Bangalore) പുതിയ നായകന്‍? കെ എല്‍ രാഹുല്‍ (KL Rahul) മുതല്‍ ദേവ്ദത്ത് പടിക്കല്‍ (Devdutt Padikkal) വരെയുള്ള പേരുകള്‍ ഉയരുന്നുണ്ട്. ഐപിഎല്‍ ക്യാപ്റ്റന്‍സിയേക്കാള്‍ ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് കോലി പ്രാധാന്യം നല്‍കുമ്പോള്‍ ബാംഗ്ലൂരിന് (RCB) ഒരു പുതിയ നായകനെ വേണം.
കോലി കുറെകാലം കൂടി തലപ്പത്ത് ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാകാം ഒരു പിന്‍ഗാമിയെ വളര്‍ത്തിക്കൊണ്ടുവരാന്‍ ആര്‍സിബിക്ക് കഴിഞ്ഞില്ല. മെഗാ താരലേലത്തിലൂടെ സമ്പൂര്‍ണ അഴിച്ചുപണിയിലേക്ക് പോവുകയാണ് ടീമുകള്‍ എന്ന് നമുക്കറിയാം. രണ്ട് സാധ്യതകളാണ് ആര്‍സിബിക്ക് മുന്നിലുളളത്.
ആദ്യത്തേത്, ഒന്നോ രണ്ടോ സീസണിലേക്കായി ഒരു ഇടക്കാല നായകനെ നിയമിക്കുക. അടുത്തത്, ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായി ഒരു യുവനായകനെ കണ്ടെത്തുകയെന്നുള്ളതാണ്. അതോടൊപ്പം പുതിയ ക്യാപ്റ്റന് മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ ശക്തനായ പരിശീലകനുണ്ടാവുക എന്നുള്ളതാണ്. നിലവിലെ ടീമില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ആര്‍ക്കെല്ലാം സാധ്യതകളുണ്ടെന്ന് നോക്കാം.