യുവാവിന്റെ അമ്മയുടെ അയൽവാസിയായ 25കാരിയുമായി മൂന്ന് വർഷത്തെ പ്രണയത്തിലായിരുന്ന യുവാവ് വിവാഹം വലിച്ച് നീട്ടിയതിന് പിന്നാലെ 25കാരി രണ്ട് മാസം മുൻപ് ജീവനൊടുക്കിയിരുന്നു. ഇതിൽ പ്രകോപിതരായാണ് കൊലപാതകം
കോയമ്പത്തൂർ: പ്രണയബന്ധം തകർന്നതിന് പിന്നാലെ 25കാരി ആത്മഹത്യ ചെയ്തു. ഒരുമാസത്തിന് പിന്നാലെ യുവതിയുടെ കാമുകനായിരുന്ന 27കാരനെ കുത്തിക്കൊന്ന് 25കാരിയുടെ അച്ഛനും സഹോദരനും. കോയമ്പത്തൂരിൽ തിങ്കളാഴ്ചയാണ് സംഭവം. നീലഗിരി ജില്ലയിലെ പന്തല്ലൂർ സ്വദേശിയായ തമിഴ്സെൽവനെയാണ് തിങ്കളാഴ്ച പട്ടാപ്പകൽ കുത്തിക്കൊന്നത്. പന്തല്ലൂർ സ്വദേശിയായ മഹാലിംഗത്തിന്റെ മകനാണ് കൊല്ലപ്പെട്ട 28കാരൻ. കോയമ്പത്തൂരിലെ തുടിയലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡ്രൈവറായി ജോലി ചെയ്തിരുന്ന യുവാവാണ് കൊല്ലപ്പെട്ടത്. വിരുത് നഗറിലാണ് യുവാവിന്റെ അമ്മ താമസിച്ചിരുന്നത്.
അമ്മ വീടിനടുത്തായിരുന്നു യുവാവ് പ്രണയിച്ചിരുന്ന 25കാരിയായ ആനന്ദിയുടെ വീട്. 45കാരനായ മലൈകണിയുടെ മകളാണ് ആനന്ദി. മൂന്ന് വർഷത്തിലേറെ ആനന്ദിയുമായി പ്രണയ ബന്ധം മുന്നോട്ട് പോവുന്നതിനിടയിൽ യുവാവ് മറ്റൊരു യുവതിയുമായി പ്രണയത്തിലായി. ഇതോടെ ആനന്ദിയുമായുള്ള വിവാഹം യുവതി നീട്ടിക്കൊണ്ട് പോവുകയായിരുന്നു. യുവാവ് വിവാഹത്തിൽ നിന്ന് പിന്തിരിയുകയാണെന്ന് വ്യക്തമായതിന് പിന്നാലെ യുവതി രണ്ട് മാസത്തിന് പിന്നാലെ ജീവനൊടുക്കുകയായിരുന്നു.
ആനന്ദിയുടെ മരണത്തിന് പകരം വീട്ടാനുള്ള ശ്രമത്തിലാണ് തിങ്കളാഴ്ച പട്ടാപ്പകൽ കൊലപാതകം നടന്നത്. മലൈകണിയും മകൻ രാജ്റാം എന്നിവർ ചേർന്ന് തമിഴ്സെൽവൻ ജോലി ചെയ്തിരുന്ന ആശുപത്രി സ്ഥലത്തെ ഒഴിഞ്ഞ ഇടത്തേക്ക് വിളിച്ച് വരുത്തിയാണ് കൊലപാതകം നടത്തിയത്. ഇവർക്കിടയിൽ വാക്കേറ്റമുണ്ടാവുകയും അച്ഛനും മകനും തമിഴ്സെൽവനെ ആക്രമിക്കുകയും ആയിരുന്നു. നെഞ്ചിലും വയറിലുമാണ് യുവാവിന് കുത്തേറ്റത്.
തമിഴ്സെൽവൻ തളർന്ന് വീണതിന് പിന്നാലെ ഇവർ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. രക്തത്തിൽ കുളിച്ച നിലയിൽ യുവാവിനെ വഴിയേ പോയ ആളുകളാണ് കണ്ടെത്തിയത്. ആശുപത്രിയിലേക്ക് യുവാവിനെ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. കൊലപാതകം നടന്ന സ്ഥലത്തിന് പരിസരത്തെ സിസിടിവി ദൃശ്യത്തിൽ നിന്നാണ് കേസിലെ പ്രതികളേക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. സംഭവ സ്ഥലത്ത് നിന്ന് യുവാവിനെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധവും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലൊണ് അച്ഛനേയും മകനേയും തിരുപ്പൂരിൽ നിന്ന് പൊലീസ് പിടികൂടിയത്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം