ഗെയ്‌ക്‌വാദ് എന്ന പേര് ചുമ്മാതല്ല! 'സൂപ്പര്‍സ്റ്റാര്‍' ആക്കി മുന്‍താരം; ധോണിപ്പടയ്‌ക്ക് അഭിനന്ദനപ്രവാഹം
First Published | Sep 20, 2021, 9:23 AM ISTദുബൈ: ഐപിഎൽ പതിനാലാം സീസണിന്‍റെ രണ്ടാംഘട്ടത്തിലെ ആദ്യ മത്സരത്തില്‍ വമ്പന്‍ തിരിച്ചുവരവിലാണ് മുംബൈ ഇന്ത്യൻസിനെ ചെന്നൈ സൂപ്പർ കിംഗ്സ് വീഴ്‌ത്തിയത്. ഇരുപത് റൺസിനായിരുന്നു ധോണിപ്പടയുടെ വിജയം. ചെന്നൈയുടെ 156 റൺസ് പിന്തുടർന്ന മുംബൈയ്‌ക്ക് 136 റൺസിൽ എത്താനേ കഴിഞ്ഞുള്ളൂ. തുടക്കത്തില്‍ 24 റണ്‍സിന് നാല് വിക്കറ്റ് നഷ്‌ടമായ ശേഷമായിരുന്നു ധോണിപ്പട മാന്യമായ സ്‌കോറിലേക്കെത്തിയത്. ചെന്നൈയുടെ ത്രസിപ്പിക്കുന്ന ജയത്തെയും ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ ക്ലാസിക് പോരാട്ടത്തേയും മുന്‍ താരങ്ങള്‍ ഉള്‍പ്പടെ പ്രശംസകൊണ്ട് മൂടി.