ബ്രിസ്ബേനില്‍ മഴയുടെ കളി, ആദ്യ സെഷനില്‍ വിക്കറ്റ് വീഴ്ത്താനാവാതെ വിയര്‍ത്ത് ഇന്ത്യ; ഓസീസിന് ഭേദപ്പെട്ട തുടക്കം

By Web Team  |  First Published Dec 14, 2024, 8:37 AM IST

മൂടിക്കെട്ടിയ അന്തരീക്ഷവും പച്ചപ്പുള്ള പിച്ചും കണ്ട് ടോസ് നേടി ബൗളിംഗ് തെര‍ഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ഓസീസിന്‍റെ തുടക്കം.


ബ്രിസ്ബേന്‍: ഇന്ത്യ-ഓസ്ട്രേലിയ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ മഴയുടെ കളി. ആദ്യ സെഷനില്‍ മഴമൂലം പലതവണ കളി തടസപ്പെട്ടപ്പോള്‍ നേരത്തെ ലഞ്ചിന് പിരിഞ്ഞു. ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഓസ്ട്രേലിയ 13.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയിലാണ്. 19 റണ്‍സോടെ ഉസ്മാന്‍ ഖവാജയും നാലു റണ്ണുമായി നഥാന്‍ മക്സ്വീനിയും ക്രീസില്‍.

മൂടിക്കെട്ടിയ അന്തരീക്ഷവും പച്ചപ്പുള്ള പിച്ചും കണ്ട് ടോസ് നേടി ബൗളിംഗ് തെര‍ഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ഓസീസിന്‍റെ തുടക്കം. പിച്ചില്‍ നിന്ന് അപ്രതീക്ഷിത ബൗണ്‍സോ സ്വിംഗോ ലഭിക്കാതിരുന്നതോടെ ആദ്യ ഓവറുകളില്‍ ജസ്പ്രീത് ബുമ്രയ്ക്കും മുഹമ്മദ് സിറാജിനും ഓസീസ് ഓപ്പണര്‍മാര്‍ക്ക് കാര്യമാ ഭീഷണിയൊന്നും ഉയര്‍ത്താനായില്ല. ഒരവസരം പോലും നല്‍കാതെയാണ് ഓസിസ് ഓപ്പണര്‍മാര്‍ 13 ഓവറും കളിച്ചത്. ആദ്യ ബൗളിംഗ് മാറ്റമായി ആകാശ്ദീപിനെ കൊണ്ടുവന്നെങ്കിലും വിക്കറ്റ് വീഴ്ത്താന്‍ ആകാശിനുമായില്ല.

Latest Videos

വന്നവരും പോയവരുമെല്ലാം അടിച്ചു, 9 പന്ത് ബാക്കി നിൽക്കെ 98ൽ എത്തിയിട്ടും സെഞ്ചുറി അടിക്കാനാവാതെ പാക് താരം

നേരത്തെ പരമ്പരയിലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അഡ്‌ലെയ്ഡ് ടെസ്റ്റ് കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. പേസര്‍ ഹര്‍ഷിത് റാണക്ക് പകരം ആകാശ് ദീപ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ സ്പിന്നര്‍ ആര്‍ അശ്വിന് പകരം രവീന്ദ്ര ജഡേജയും ടീമിലെത്തി. അഡ്‌ലെയ്ഡ് ടെസ്റ്റ് കളിച്ച ടീമില്‍ ഓസ്ട്രേലിയയും ഒരു മാറ്റം വരുത്തിയിട്ടുണ്ട്. പേസര്‍ സ്കോട് ബോളണ്ടിന് പകരം ജോഷ് ഹേസല്‍വുഡ് ഓസീസ് ടീമില്‍ തിരിച്ചെത്തി.

undefined

ഗാബയിലെ ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിൽ കാലാവസ്ഥ വില്ലനാകുമോ? ഇന്ത്യൻ ആരാധകർക്ക് നിരാശവാര്‍ത്ത

ഓസ്‌ട്രേലിയ പ്ലേയിംഗ് ഇലവൻ: ഉസ്മാൻ ഖവാജ,നഥാൻ മക്‌സ്വീനി,മാർനസ് ലാബുഷെയ്ൻ, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്‌സ് കാരി, പാറ്റ് കമ്മിൻസ്(ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, ജോഷ് ഹേസിൽവുഡ്.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ, വിരാട് കോലി, റിഷഭ് പന്ത്, രോഹിത് ശർമ്മ(ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!