ദേവ്‌ദത്ത്, എബിഡി, ചാഹല്‍? ആര്‍സിബിയുടെ ജയത്തിന് അവകാശിയാര്

First Published | Sep 22, 2020, 9:46 AM IST

ദേവ്‌ദത്ത് പടിക്കലിന്റെയും എ ബി ഡിവില്ലിയേഴ്സിന്റെയും ബാറ്റിംഗ് കരുത്ത്, യുസ്‍വേന്ദ്ര ചാഹലിന്റെ സ്‌പിന്‍ മികവ്...ഐപിഎല്‍ പതിമൂന്നാം സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ജയമുറപ്പിച്ചത് ഇവരില്‍ ആരുടെ മികവിലാണ്. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വരുതിയിലായ കളി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ തിരിച്ചുപിടിച്ചത് യുസ്‍വേന്ദ്ര ചാഹലിന്റെ സ്‌പിൻ കരുത്തിലായിരുന്നു.
undefined
പതിനാറാം ഓവറിൽ തുടർച്ചയായ പന്തുകളിൽ ബെയ്‍ർസ്റ്റോയെയും വിജയ് ശങ്കറെയും പുറത്താക്കിയതാണ് കളിയിൽ വഴിത്തിരിവായത്.
undefined

Latest Videos


ചാഹലിന്‍റെ ഈ ഓവറാണ് കളി മാറ്റിമറിച്ചത് എന്ന് സണ്‍റൈസേഴ്‌സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ മത്സരശേഷം തുറന്നുസമ്മതിക്കുകയും ചെയ്തു.
undefined
സഹ ഓപ്പണര്‍ വാര്‍ണര്‍ അപ്രതീക്ഷിതമായി മടങ്ങിയിട്ടും മിന്നും ഫോമില്‍ അര്‍ധ സെഞ്ചുറി പിന്നിട്ട് കുതിക്കുകയായിരുന്നു ബെയ്‍ർസ്റ്റോ.
undefined
43 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും 61 റണ്‍സാണ് ബെയ്‌ര്‍സ്റ്റോയുടെ ബാറ്റില്‍ പിറന്നത്.
undefined
നേരത്തേ മനീഷ് പാണ്ഡേയെ പുറത്താക്കിയതും ചാഹലായിരുന്നു. 33 പന്തില്‍ 34 റണ്‍സാണ് പാണ്ഡേ നേടിയത്.
undefined
ചാഹലിന്റെ ബൗളിംഗ് മികവാണ് ടീമിനെ രക്ഷിച്ചതെന്ന് ക്യാപ്റ്റൻ വിരാട് കോലിയും പറഞ്ഞു.
undefined
ഏത് വിക്കറ്റിലും ബാറ്റ്സ്‌മാനെ വിറപ്പിക്കാനാകുമെന്ന് ചാഹല്‍ തെളിയിച്ചതായാണ്കോലിയുടെ വാക്കുകള്‍.
undefined
മലയാളിതാരം ദേവ്‌ദത്ത് പടിക്കലിന്റെയും എ ബി ഡിവില്ലിയേഴ്സിന്റെയും ബാറ്റിംഗ് കരുത്തുംറോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തുണയായി.
undefined
സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 10 റണ്‍സിനായിരുന്നു കോലിപ്പടയുടെ ജയം.
undefined
164 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ സണ്‍റൈസേഴ്സ് 15-ാം ഓവറില്‍ 1212 എന്ന ശക്തമായ നിലയില്‍ നിന്ന് 153 റണ്‍സിന് ഓള്‍ഔട്ടായി.
undefined
സ്‌കോര്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 1635, സണ്‍റൈസേഴ്സ് ഹൈദരാബാദ് 19.4 ഓവറില്‍ 153ന് ഓള്‍ ഔട്ട്.
undefined
നാല് ഓവറില്‍18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ചാഹലാണ് കളിയിലെ താരം.
undefined
ഹൈദരാബാദ് അനായാസ ജയം നേടുമെന്ന് കരുതിയിരിക്കെ സ്‌കോര്‍ 121ല്‍ നില്‍ക്കെ ബെയര്‍സ്റ്റോയെ ചാഹല്‍ ക്ലീന്‍ ബൗള്‍ഡാക്കിയതാണ് കളിയിലെ വഴിത്തിരിവായത്.
undefined
click me!