സൂപ്പര്‍താരം സംശയത്തില്‍, മുംബൈക്ക് അഞ്ചാം കിരീടത്തിലേക്ക് കടമ്പകള്‍ എന്തൊക്കെ; സാധ്യത ടീം

First Published | Nov 10, 2020, 12:09 PM IST

ദുബായ്: ഐപിഎല്ലില്‍ അഞ്ചാം കിരീടം ഉയര്‍ത്തുമോ മുംബൈ ഇന്ത്യന്‍സ്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയ നായകനായ ഹിറ്റ്‌മാനാണ് മുംബൈയെ നയിക്കുന്നത്. യുവനിരയുമായി എത്തിയ ഡല്‍ഹി കാപിറ്റല്‍സാണ് കലാശപ്പോരില്‍ മുംബൈയുടെ എതിരാളികള്‍. ഐപിഎല്ലിലെയും സീസണിലെയും മികച്ച ട്രാക്ക് റെക്കോര്‍ഡ് ഡല്‍ഹിക്ക് മേല്‍ മുംബൈക്ക് മാനസിക മുന്‍തൂക്കം നല്‍കുന്നു എന്ന കാര്യത്തില്‍ സംശയമില്ല. ദുബായിയില്‍ ഇന്ത്യന്‍ സമയം രാത്രി ഏഴരയ്‌ക്ക് ഇറങ്ങുമ്പോള്‍ എങ്ങനെയാകും മുംബൈയുടെ ഇലവന്‍. പരിക്കേറ്റ സ്റ്റാര്‍ പേസര്‍ ട്രെന്‍ഡ് ബോള്‍ട്ട് ഇന്ന് കളിക്കുമോ?

രോഹിത് ശര്‍മ്മ- ഐപിഎല്‍ ഫൈനലില്‍ മുംബൈയെ നയിക്കുന്നതും കപ്പടിക്കുന്നതും രോഹിത്തിന് ശീലമായിക്കഴിഞ്ഞു. എന്നാല്‍ ബാറ്റ് കൊണ്ട് അത്ഭുതം കാട്ടേണ്ടതുണ്ട് നിര്‍ണായക മത്സരത്തില്‍ ആരാധകരുടെ ഹിറ്റ്‌മാന്‍.
undefined
ക്വിന്‍റണ്‍ ഡികോക്ക്- മത്സരം ഒറ്റയ്‌ക്ക് ജയിപ്പിക്കാന്‍ കഴിവുള്ള ഡികോക്ക് എങ്ങനെ തുടങ്ങുന്നു എന്ന് എന്നതിനെ ആശ്രയിച്ചിരിക്കും മുംബൈയുടെ സ്‌കോര്‍. സീസണിലെ സമ്പാദ്യം 483 റണ്‍സ്.
undefined

Latest Videos


സൂര്യകുമാര്‍ യാദവ്- സ്ഥിരതയാണ് സാറേ ഇയാളുടെ മെയിന്‍ എന്നാണ് സൂര്യകുമാറിനെ കുറിച്ചുള്ള വിശേഷണം. മൂന്നാം നമ്പറിലെ മിന്നും താരം സമ്മര്‍ദങ്ങളെ അനായാസം മറികടക്കുന്നുമുണ്ട്. സീസണില്‍ 461 റണ്‍സ് സ്വന്തം.
undefined
ഇഷാന്‍ കിഷന്‍- 13 മത്സരങ്ങളില്‍ നേടിയ 483 റണ്‍സിലുണ്ട് യുവതാരത്തിന്‍റെ വിരുത്. ഓപ്പണിംഗിലും മധ്യനിരയിലും കളി മെയ്യാന്‍ ഈ പ്രായത്തിലെ പഠിച്ചുകഴിഞ്ഞു കിഷന്‍.
undefined
കീറോണ്‍ പൊള്ളാര്‍ഡ്- പൊള്ളാര്‍ഡില്ലാത്തപ്ലാനൊന്നും മുംബൈക്കില്ല. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും നിര്‍ണായകം. മധ്യ ഓവറുകള്‍ പോലെ മധ്യനിര ബാറ്റിംഗും പൊള്ളാര്‍ഡ് ഭരിക്കും.
undefined
ഹര്‍ദിക് പാണ്ഡ്യ- 170ല്‍ ഒതുങ്ങേണ്ട സ്‌കോര്‍ രണ്ട് ഓവര്‍ കൊണ്ട് 200ലെത്തിക്കാന്‍ പോന്നവന്‍. ബാറ്റിംഗ് വെടിക്കെട്ടിന് പകരക്കാര്‍ ഇല്ലാത്ത താരം.
undefined
ക്രുനാല്‍ പാണ്ഡ്യ- മധ്യ ഓവറുകളില്‍ ക്രുനാലിന്‍റെ പന്തുകള്‍റണ്ണൊഴുക്ക് തടയേണ്ടതാണ്. അവശ്യഘട്ടങ്ങളില്‍ ബാറ്റിംഗും വഴങ്ങും. സീസണില്‍ 108 റണ്‍സും ആറ് വിക്കറ്റും.
undefined
ജയിംസ് പാറ്റിന്‍സണ്‍- ശക്തമായ തിരിച്ചുവരവാണ് പാറ്റിന്‍സണ്‍ ലക്ഷ്യമിടുന്നത്. ബുമ്ര-ബോള്‍ട്ട് സഖ്യത്തിന്‍റെ സമ്മര്‍ദം കുറയ്‌ക്കാന്‍ പാറ്റിന്‍സണായാല്‍ കളി മുംബൈയുടെ വരുതിയിലാവും.
undefined
രാഹുല്‍ ചഹാര്‍- മധ്യ ഓവറുകളില്‍ നിര്‍ണായകമായേക്കാവുന്ന മറ്റൊരു സ്‌പിന്നര്‍. 15 മത്സരങ്ങളില്‍ അത്രതന്നെ വിക്കറ്റാണ് സീസണില്‍ രാഹുല്‍ പേരിലാക്കിയത്.
undefined
ട്രെന്‍ഡ് ബോള്‍ട്ട്- സ്റ്റാര്‍ പേസര്‍ കളിക്കും എന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. പവര്‍പ്ലേ ഓവറുകളില്‍ ഡല്‍ഹി മുന്‍നിരയെ കവരുക എന്നത് ദൗത്യം. സീസണില്‍ 22 വിക്കറ്റ് പേരില്‍.
undefined
ജസ്‌പ്രീത് ബുമ്ര- സീസണിലെ ഉയര്‍ന്ന രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരന്‍(27 വിക്കറ്റ്), മുന്നിലുള്ള കാഗിസോ റബാഡയുമായി(29 വിക്കറ്റ്) നേര്‍ക്കുനേര്‍ പോര്. ഡല്‍ഹി കാപിറ്റല്‍സ് ഭയന്നേ മതിയാകൂ ബുമ്രയുടെ യോര്‍ക്കറുകള്‍ക്ക് മുന്നില്‍.
undefined
click me!