വീണ്ടുമൊരിക്കല്‍ കൂടി 'സെന്‍സിബിള്‍ സഞ്ജു' ഇന്നിംഗ്‌സ്; കയ്യടിച്ച് മുന്‍താരങ്ങള്‍

First Published | Oct 31, 2020, 11:14 AM IST

അബുദാബി: ഐപിഎല്ലില്‍ വിമര്‍ശകര്‍ക്ക് വീണ്ടുമൊരിക്കല്‍ കൂടി മലയാളി താരം സഞ്ജു സാംസണിന്‍റെ ബാറ്റുകൊണ്ടുള്ള മറുപടി. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ രാജസ്ഥാന്‍ റോയല്‍സ് കശാപ്പു ചെയ്തപ്പോള്‍ സഞ്ജുവിന്‍റെ സെന്‍സിബിള്‍ ഇന്നിംഗ്‌സ് ശ്രദ്ധേയമായി. പ്രതിരോധിക്കേണ്ടിടത്ത് പ്രതിരോധിച്ചും ആക്രമിക്കേണ്ടിടത്ത് ആക്രമിച്ചും സന്ദര്‍ഭോചിതമായി നിറഞ്ഞാടുകയായിരുന്നു ക്രീസില്‍ മലയാളി താരം. മത്സരശേഷം സഞ്ജുവിനെ തേടി മുന്‍താരങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ പ്രശംസയെത്തി. 

കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ 25 പന്തില്‍ 48 റണ്‍സെടുത്തു സഞ്ജു സാംസണ്‍.
undefined
നാല് ഫോറും മൂന്ന് സിക്‌സറുകളും സഹിതമായിരുന്നു സഞ്ജുവിന്‍റെ ബാറ്റിംഗ്.
undefined

Latest Videos


ആറാം ഓവറില്‍ ക്രീസിലെത്തിയ സഞ്ജുവിന്‍റെ പുറത്താകല്‍ 16-ാം ഓവറില്‍ സഞ്ജുവിന്‍റെ നാടകീയമായിരുന്നു.
undefined
ബിഷ്‌ണോയിയുടെ രണ്ടാം പന്തില്‍ തകര്‍പ്പന്‍ ത്രോയിലൂടെ സുചിത് സ‍ഞ്ജുവിനെ പുറത്താക്കി.
undefined
സ്‌മിത്തും സഞ്ജുവും അനാവശ്യ റണ്ണിനായി ഓടിയതോടെയാണ് നാടകീയ പുറത്താകലിന് കളമൊരുങ്ങിയത്.
undefined
ക്രീസിലേക്ക് ഡൈവ് ചെയ്‌തെങ്കിലും സഞ്ജു ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തായി.
undefined
മത്സരശേഷം സഞ്ജുവിന് പ്രശംസസുമായി മുന്‍ താരങ്ങള്‍ ഉള്‍പ്പടെ രംഗത്തെത്തി.
undefined
ഇതോടെ ഈ സീസണില്‍ 13 മത്സരങ്ങളില്‍ 374 റണ്‍സായി സഞ്ജുവിന്‍റെ സമ്പാദ്യം.
undefined
മൂന്ന് അര്‍ധ സെഞ്ചുറി പിറന്നപ്പോള്‍ 85 ആണ് ഉയര്‍ന്ന സ്‌കോര്‍.
undefined
സീസണില്‍ആദ്യ മത്സരങ്ങളിലെ മിന്നും പ്രകടനത്തിന് ശേഷം നിറംമങ്ങിയ സഞ്ജുവിന്‍റെ തകര്‍പ്പന്‍ തിരിച്ചുവരവാണ് ഇപ്പോള്‍ കാണുന്നത്.
undefined
26 എണ്ണവുമായി സീസണിലെ സിക്‌സര്‍വേട്ടയില്‍ മുന്നിലാണ് സഞ്ജു സാംസണ്‍. 21 ഫോറും രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി താരത്തിന്‍റെ പേരിലുണ്ട്.
undefined
സീസണിന്‍റെ തുടക്കത്തില്‍ മാത്രം കത്തുന്ന താരമെന്ന പേരുദോഷം മാറ്റുകയാണ് സഞ്ജു ഇപ്പോള്‍.
undefined
click me!