അയാള്‍ ശരിക്കും ഡിവില്ലിയേഴ്സിനെപ്പോലെ, ഇന്ത്യയുടെ 'മിസ്റ്റര്‍ 360 ഡിഗ്രി' ആരെന്ന് തുറന്നുപറഞ്ഞ് ബംഗാര്‍

First Published | Oct 2, 2020, 7:34 PM IST

ദുബായ്: ഗ്രൗണ്ടിന്‍റെ നാലുപാടും ഏത് പൊസിഷനിലും ഷോട്ട് പായിക്കാന്‍ കെല്‍പ്പുള്ള താരമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ വിശ്വസ്തതാരം എ ബി ഡിവില്ലിയേഴ്സ്. അതുകൊണ്ടുതന്നെ ഡിവില്ലിയേഴ്സിന് 360 ഡിഗ്രി കളിക്കാരനെന്ന വിശേഷണം കൂടിയുണ്ട്.

ഡിവില്ലിയേഴ്സിനെപ്പോലെ ഇന്ത്യക്കുമുണ്ടൊരു 360 ഡീഗ്രി കളിക്കാരനെന്ന് തുറന്നുപറയുകയാണ് ഇന്ത്യന്‍ ടീമിന്‍റെ മുന്‍ സഹപരിശീലകനായ സഞ്ജയ് ബംഗാര്‍. മറ്റാരുമല്ല, ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പ‍ഞ്ചാബ് നായകനായ കെ എല്‍ രാഹുല്‍ തന്നെ.
undefined
എല്ലാവരും ഡിവില്ലിയേഴ്സിനെ 360 ഡിഗ്രി കളിക്കാരനെന്ന് വിശേഷിപ്പിക്കുന്നു. രാഹുലിനെ ഇന്ത്യയുടെ 360 ഡിഗ്രി കളിക്കാരനെന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം-ബംഗാര്‍ പറഞ്ഞു.
undefined

Latest Videos


ഐപിഎല്ലില്‍ 79.66 റണ്‍സ് ശരാശരിയില്‍ 148.44 പ്രഹരശേഷിയില്‍ 239 റണ്‍സെടുത്തിട്ടുള്ള രാഹുല്‍ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍.
undefined
246 റണ്‍സുമായി രാഹുലിന്‍റെ സഹ ഓപ്പണറായ മായങ്ക് അഗര്‍വാളാണ് റണ്‍വേട്ടയില്‍ മുന്നിലുള്ളത്. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലാണ് മായങ്ക് രാഹുലില്‍ നിന്ന് ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്.
undefined
രാഹുലും മായങ്കും തകര്‍ത്തടിക്കുമ്പോഴും ഐപിഎല്ലില്‍ നാലു മത്സരങ്ങളില്‍ ഒറു ജയം മാത്രമാണ് കിംഗ്സ് ഇലവന്‍ പഞ്ചാബിന് ഇതുവരെ നേടാനായത്. പോയന്‍റ് പട്ടികയില്‍ ആറാമതാണിപ്പോള്‍ പഞ്ചാബ്.
undefined
രാഹുലിനും മായങ്കിനും പുറമെ ഗ്ലെന്‍ മാക്സ്‌വെല്‍ ഉള്‍പ്പെടെ മറ്റ് താരങ്ങളൊന്നും ഫോമിലേക്ക് ഉയരാത്തതാണ് പ‍ഞ്ചാബിന് തിരിച്ചടിയായത്.
undefined
click me!