അങ്ങനൊന്നും പോയിപ്പോവൂല്ല; തകരാന്‍ സാധ്യതയില്ലാത്ത 'തല'യുടെ ഐപിഎല്‍ റെക്കോര്‍ഡുകള്‍

First Published | Sep 17, 2020, 9:50 AM IST

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം എം എസ് ധോണിയുടെ ബാറ്റിംഗ് കാണാന്‍ കാത്തിരിക്കുകയാണ് 'തല' ആരാധകര്‍. ഈ സീസണില്‍ തകര്‍ക്കപ്പെടാന്‍ സാധ്യതയില്ലാത്ത റെക്കോര്‍ഡുകളുമായാണ് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍റെ വരവ്. ബാറ്റിംഗില്‍ മാത്രമല്ല, വിക്കറ്റ് കീപ്പിംഗിലും ക്യാപ്റ്റന്‍സിയിലും റെക്കോര്‍ഡുകളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം. 
 

സിക്‌സര്‍ മഴയിലെ 'തല'പ്പൊക്കംഐപിഎല്‍ കരിയറില്‍ 209 സിക്‌സുകളാണ് ധോണിയുടെ ബാറ്റില്‍ നിന്ന് ഗാലറിയിലെത്തിയത്. ഇന്ത്യന്‍ താരങ്ങളില്‍ ഇത് റെക്കോര്‍ഡാണ്.
undefined
എന്നാല്‍ വിദേശ താരങ്ങളെയും പരിഗണിച്ചാല്‍ മൂന്നാമനാണ് ധോണി. ക്രിസ് ഗെയ്‌ല്‍(326), എബി ഡിവില്ലിയേഴ്‌സ്(212) എന്നിവരാണ് ധോണിക്ക് മുന്നിലുള്ളത്.
undefined

Latest Videos


മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മയും ചെന്നൈയുടെ തന്നെ സുരേഷ് റെയ്‌നയും 194 സിക്‌സ് വീതം നേടിയിട്ടുണ്ട്. എന്നാല്‍ നാട്ടിലേക്ക് മടങ്ങിയ റെയ്‌ന ഇനി കളിക്കാനെത്തുമോ എന്ന് വ്യക്തമല്ല.
undefined
ആറാം സ്ഥാനത്ത് ആര്‍സിബി നായകന്‍ വിരാട് കോലിയാണ്. 190 സിക്‌സുകളാണ് കോലിക്കുള്ളത്.
undefined
നായകനായി റെക്കോര്‍ഡ്ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍(174) നായകനായത് എം എസ് ധോണിയാണ്. ചെന്നൈയെ 10 സീസണിലും റൈസിംഗ് പുനെ സൂപ്പര്‍ ജയന്‍റ്‌സിനെ ഒരു മത്സരത്തിലും നയിച്ചു.
undefined
ഐപിഎല്ലിലെ 'വിജയ നായകന്‍'ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിജയം(104) നേടിയ നായകനാണ് എം എസ് ധോണി. നൂറിലധികം വിജയം നേടിയ ഏക നായകനും ധോണിയാണ്.
undefined
60.11 ആണ് ധോണിയുടെ വിജയ ശരാശരി. ഐപിഎല്ലില്‍ കുറഞ്ഞത് 50 മത്സരങ്ങളിലെങ്കിലും നായകനായ താരങ്ങളില്‍ ഉയര്‍ന്ന വിജയ ശരാശരിയാണിത്.
undefined
വിക്കറ്റ് കീപ്പിംഗിലും പുലിവിക്കറ്റിന് പിന്നില്‍ ഇതുവരെ 132 പേരെയാണ് ധോണി പുറത്താക്കിയത്. ഇക്കാര്യത്തിലും റെക്കോര്‍ഡ് തന്നെ. ധോണിയുടെ 38 സ്റ്റംപിംഗും റെക്കോര്‍ഡാണ്.
undefined
14 മാസത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ്ധോണി ക്രീസില്‍ തിരിച്ചെത്തുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഏകദിന ലോകകപ്പിലായിരുന്നു അവസാനമായി കളിച്ചത്.
undefined
ഓഗസ്റ്റ് 15ന് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് എം എസ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇനി ധോണിയുടെ ഐപിഎല്‍ പ്രകടനത്തിനായി കാത്തിരിക്കാം.
undefined
click me!