'ഹിറ്റ്‌മാനെ മനപ്പൂര്‍വം തഴഞ്ഞു'; രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍, രോക്ഷം പ്രകടിപ്പിച്ച് ഇതിഹാസവും

First Published | Oct 27, 2020, 12:45 PM IST

മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ രോഹിത് ശര്‍മ്മയെ ടീം ഇന്ത്യ തഴഞ്ഞതെന്ന് ആരാധക വിമര്‍ശനം. ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിന് പിന്നാലെയാണ് വിമര്‍ശനവുമായി ആരാധകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തെത്തിയത്. ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ മൂന്ന് ഫോര്‍മാറ്റിലും ഹിറ്റ്‌മാനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഹിറ്റ്‌മാന്‍റെ ഫിറ്റ്‌നസ് നിരീക്ഷിച്ചുവരികയാണ് എന്ന് സെലക്‌ടര്‍മാര്‍ പറയുമ്പോഴാണ് മനപ്പൂര്‍വം താരത്തെ തഴയുകയായിരുന്നു എന്ന വിമര്‍ശനം ആരാധകര്‍ ഉയര്‍ത്തുന്നത്. 
 

ഐപിഎല്ലില്‍ പരുക്കുമൂലം മുംബൈ ഇന്ത്യന്‍സിന്‍റെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഹിറ്റ്‌മാന്‍ കളിച്ചിരുന്നില്ല.
undefined
ഇതിന് പിന്നാലെയാണ് ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ നിന്ന് താരത്തിന്‍റെ പേര് അപ്രത്യക്ഷമായത്.
undefined

Latest Videos


രോഹിത്തിന് ഈ ഐപിഎല്ലില്‍ ഇനിയുള്ള മത്സരങ്ങള്‍ കളിക്കാനാവില്ല എന്ന അഭ്യൂഹങ്ങള്‍ വരെ ഇതോടെ പടര്‍ന്നു.
undefined
എന്നാല്‍ രോഹിത് ശര്‍മ്മയുടെ പരുക്ക് സാരമുള്ളതാണോ എന്ന് മുംബൈ ഇന്ത്യന്‍സോ ടീം ഇന്ത്യയോ വ്യക്തമാക്കിയിട്ടില്ല.
undefined
രോഹിത്തിനെ ഇന്ത്യന്‍ ടീം ഉള്‍പ്പെടുത്താതിരുന്നതിന് തൊട്ടുപിന്നാലെ താരത്തിന്‍റെ പരിശീലന വീഡിയോയും ചിത്രങ്ങളും മുംബൈ ഇന്ത്യന്‍സ് പുറത്തുവിട്ടു.
undefined
രോഹിത് ക്രീസ് വിട്ടിറങ്ങി കടന്നാക്രമിക്കുന്നത് കാണാം.കാര്യമായ പരിക്കില്ല എന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്.
undefined
ഇതോടെയാണ് ഇന്ത്യന്‍ സീനിയര്‍ ടീം സെലക്ഷനെതിരെ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തിയത്.
undefined
വിരാട് കോലിയാണ് രോഹിത്തിനെ പുറത്താക്കുന്നതിന് പിന്നിലെ കണ്ണി എന്ന വിമര്‍ശനവും ചില ആരാധകര്‍ ഉന്നയിക്കുന്നു.
undefined
രോഹിത്തില്ലാതെ ഓസ്‌ട്രേലിയയിലേക്ക് പറക്കുന്നത് ഇന്ത്യന്‍ ടീമിന് തിരിച്ചടിയാവും എന്ന് വിലയിരുത്തുന്നവരുണ്ട്.
undefined
രോഹിത് പരിശീലനത്തില്‍ തിരിച്ചെത്തിയതില്‍ മുംബൈ ഇന്ത്യന്‍സ് ആരാധകരുടെ ആഘോഷവും സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.
undefined
അതേസമയം രോഹിത്തിനെ കുറിച്ച് അറിയാനുള്ള അവകാശം ആരാധകര്‍ക്കുണ്ട് എന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ നായകനും കമന്‍റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍ രംഗത്തെത്തി.
undefined
പരിക്ക് സാരമുള്ളതല്ലെങ്കില്‍ രോഹിത് ശര്‍മ്മയെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തും എന്നും റിപ്പോര്‍ട്ടുകളുണ്ട്.
undefined
click me!